ഇടുക്കയിലുമുണ്ട് പൊന്‍മുടി: സഞ്ചാരികളുടെ ഇഷ്ട ഇടമാണ് പക്ഷേ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ..!!!
പൊന്‍മുടി: ഹൈറേഞ്ചിലേക്കുള്ള ഓരോ യാത്രയും അതിമനോഹരമാണ്. ഇടുക്കിയിലേക്കുള്ള ആ യാത്രകളില്‍ പൊന്‍മുടിയും ഒഴിവാക്കാന്‍ കഴിയാത്ത ഒരു പ്രധാന ഇടംതന്നെ. സാധാരണ പൊന്‍മുടി എന്നു കേള്‍ക്കുമ്പോള്‍ കൂടുതല്‍ ആളുകളിലേക്കും ആദ്യമെത്തുന്ന ചിത്രങ്ങള്‍ തിരുവനന്തപുരത്തെ പൊന്‍മുടിയുടേതായിരിക്കാം. പക്ഷേ ഇടുക്കിയുടെ പൊന്‍മുടിയും വളരെ സുന്ദരിയാണ്. വലിയപാറക്കെട്ടുകളും എക്കോ പോയിന്റും,പൊന്‍മുടി തൂക്കുപാലവും അണക്കെട്ടിന്റെ ദൃശ്യമനോഹാരിതയും കൂടി ചേരുന്നതാണ് ഇടുക്കിയുടെ പൊന്‍മുടി.
ജില്ലയില്‍ എത്തുന്ന വിനോദസഞ്ചാരികളില്‍ ഏറെപേരും ഇന്ന് പൊന്‍മുടികൂടെ കണ്ടു മടങ്ങുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ആ വിനോദ സഞ്ചാരയിടത്തിന് ഇന്നും വലിയ തിരിച്ചടിയാണ് നല്‍കികൊണ്ടിരിക്കുന്നത്.സാഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രങ്ങളോ കുടിവെള്ള സംവിധാനങ്ങളോ ഇവിടെ ഇല്ല. ഒരു വര്‍ഷം മുമ്പുവരെ പൊന്‍മുടി അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായ ബോട്ടിംഗ് ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയ ചരടുവലികള്‍മൂലം പിന്നീട് അതും നിന്നുപോകുകയായിരുന്നു.

ഈ ദേശത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് കാരണങ്ങളുണ്ട് ഇവിടെ എത്തുന്ന ഓരോരുത്തര്‍ക്കും പറയാന്‍. പ്രകൃതിയുടെ സൗന്ദര്യത്തിനൊപ്പം ഏറെക്കുറെ വ്യത്യസ്ഥത പുലര്‍ത്തുന്ന നിരവധി കാഴ്ച്ചകളും പൊന്‍മുടിയെ വ്യത്യസ്ഥമാക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വനമേഖല,വിശാലമായി കിടക്കുന്ന ജലപരപ്പിനിടിയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ചെറുകരകള്‍ കെട്ടുവലകളും വീശുവലകളും എറിഞ്ഞ് വൈകുന്നേരങ്ങളില്‍ മീന്‍ പിടക്കുന്ന തനിനാടന്‍ മനുഷ്യര്‍,സൂര്യാസ്ഥമയത്തോടൊപ്പം തോണി തുഴയുന്നവര്‍.
അങ്ങനെ വര്‍ണ്ണനകള്‍ക്കപ്പുറം കാഴ്ച്ചയുടെ വിരൊന്നൊരുക്കുന്നു ഈ ദേശം. ഇനി അധികാരികളുടെ ഇടപെടല്‍ ആണ് ഇടുക്കിയിലെ പൊന്‍മുടിക്ക് ആവശ്യം. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് പ്രത്യേകം ടൂറിസം പാക്കേജുകള്‍ പൊന്‍മുടിക്കായി ഒരുക്കിയാല്‍ അത് ജില്ലയുടെ ടൂറിസം വികസനത്തിന് പുതിയ മുതല്‍കൂട്ടാകുമെന്നത് ഉറപ്പ്.












Click it and Unblock the Notifications