ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹരിത തിരഞ്ഞെടുപ്പിന് കളമൊരുക്കി ഇടുക്കി: ലോക്സഭ തിരഞ്ഞെടുപ്പ് നടത്തിപ്പ് പൊതുജനപങ്കാളിത്തത്തോടെ

  • By Desk
Google Oneindia Malayalam News

ചെറുതോണി: ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്ക് നല്കിയിരിക്കുന്ന മൗലിക അവകാശമാണ് വോട്ടുചെയ്ത് ഒരു ഭരണ സംവിധാനത്തെ തിരഞ്ഞെടുക്കുക എന്നത്. തെരഞ്ഞെടുപ്പും അനുബന്ധ പ്രവര്‍ത്തനങ്ങളും ഇക്കാരണം കൊണ്ട് തന്നെ വളരെയധികം സാമൂഹിക പ്രതിബദ്ധത അര്‍ഹിക്കുന്ന ഒരു പ്രക്രിയയാണ്. മാലിന്യരഹിതമായതും, ജനങ്ങള്‍ക്കും, അതിലുപരിയായി പ്രകൃതിക്കും ദോഷം വരുത്താത്തതുമായ ഒരു തെരഞ്ഞെടുപ്പ് നടത്തുക എന്നത് അത്യന്താപേക്ഷിതമാണ്. ഈ സന്ദര്‍ഭത്തിലാണ് ഹരിത ഇലക്ഷന്‍ അഥവാ പ്രകൃതി സൗഹൃദ ഇലക്ഷന്റെ പ്രാധാന്യം .


മാലിന്യ സംസ്‌കരണത്തില്‍ ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന ഒരു മേഖലയാണ് പെരുകി വരുന്ന ഫ്ളക്സ് ബോര്‍ഡുകളുടെയും, ബാനറുകളുടെയും ശാസ്ത്രീയമായ സംസ്‌കരണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളിലും മറ്റും വിവിധതരം മാലിന്യങ്ങള്‍ രൂപപ്പെടുന്നതിനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ഇത്തരം വസ്തുക്കള്‍ പൊതു ഇടങ്ങളില്‍ നിക്ഷേപിക്കുന്നതും കത്തിച്ച് ഒഴിവാക്കാന്‍ ശ്രമിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും.

voting-600-11-1

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പൊതുജനപങ്കാളിത്തത്തോടെ ഇലക്ഷന്‍ കമ്മീഷന്റെ നിബന്ധനകള്‍ക്ക് വിധേയമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് പ്രകൃതി സൗഹൃദമായിട്ടാണ് നടത്തുന്നത്. ഇടുക്കിയുടെ പ്രകൃതിഭംഗിക്ക് കളങ്കമാകുന്ന പരിസ്ഥിതിയെയും,പൊതുജനാരോഗ്യത്തെയും അപകടത്തിലാക്കുന്ന ഫ്ളെക്സുകള്‍, ഡിസ്പോസിബിള്‍സ്, പ്ലാസ്റ്റിക്സ് ഇവ ഒഴിവാക്കി പ്രകൃതി സൗഹൃദ ഇലക്ഷന്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ശുചത്വമിഷനും ജില്ലാ ഭരണകൂടവും ഹരിത ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെയും ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ നിര്‍ദ്ദേശങ്ങളുടെയും, അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിസ്ഥിതി സൗഹാര്‍ദ്ദ ഇലക്ഷനുള്ള തയ്യാറെടുപ്പുകളാണ് ജില്ലയില്‍ പുരോഗമിക്കുന്നത്.

Idukki
English summary
Idukki starts attempts for green election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X