ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയെ കാണണം.... വിപ്ലവ പ്രഖ്യാപനവുമായി രാജമലയിലെ തൊഴിലാളികള്‍, മുഖം തിരിച്ച് പിണറായി!!

Google Oneindia Malayalam News

മൂന്നാര്‍: പെട്ടിമുടിയിലേക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ യാത്രയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തി തൊഴിലാളികള്‍. രാജമലയിലെ തൊഴിലാളികളാണ് മൂന്നാറില്‍ എത്തിയത്. ഇവര്‍ പിണറായിയെ കണ്ട് നിവേദനം നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും, അത് പരാജയപ്പെട്ടു. ഇതോടെയാണ് ഇവര്‍ മൂന്നാറില്‍ എത്തിയത്. മുഖ്യമന്ത്രി മൂന്നാറില്‍ നിന്ന് പെട്ടിമുടിയിലേക്ക് പോകുന്നതിനിടെയാണ് തൊഴിലാളികള്‍ നിവേദനവുമായി കാത്തുനിന്നത്.

1

മുഖ്യമന്ത്രി നേരിട്ടെത്തി തങ്ങളുടെ ലയങ്ങളുടെ ശോച്യാവസ്ഥ മനസ്സിലാക്കണമെന്നായിരുന്നു രാജമല ഡിവിഷനലിലെ തൊഴിലാളികളുടെ ആവശ്യം. വാഹന വ്യൂഹം കടന്നുപോകുന്നതിനിടെ ഇവര്‍ കൂട്ടമായി കൈ കാണിച്ചെങ്കിലും നിര്‍ത്താതെ കടന്നുപോയി. ഇതോടെ സ്ത്രീകള്‍ അടക്കമുള്ള 15 അംഗ സംഘം മൂന്നാറിലെത്തി. യോഗം നടന്ന ടീ കൗണ്ടി റിസോര്‍ട്ടിന്റെ പ്രവേശന കവാടം വരെ ഇവര്‍ എത്തിയെങ്കിലും പോലീസ് കടത്തിവിട്ടില്ല. യോഗം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചുപോകുന്നതിനിടെ ഇവര്‍ വാഹനത്തിന് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല.

മുഖ്യമന്ത്രി അവഗണിച്ചതോടെയാണ് ഇവര്‍ പ്രതിഷേധം ആരംഭിച്ചത്. മുദ്രാവാക്യം വിളികളും ആരംഭിച്ചു. പിണറായി കാണാന്‍ വിസമ്മതിച്ചതോടെ പ്രകോപിതരായ ഇവരെ എസ് രാജേന്ദ്രന്‍ എംഎല്‍എ എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ തങ്ങളെ ആരും കാണാന്‍ വരേണ്ടെന്ന് പറഞ്ഞ് മടങ്ങി പോവുകയായിരുന്നു. തകര്‍ന്ന് വീഴാറായ ഒറ്റമുറി വീടുകളിലാണ് താമസിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഇതിനെല്ലാം നൂറ് വര്‍ഷത്തെ പഴക്കവുമുണ്ട്.

നിലവില്‍ രാജമലയില്‍ ഒരു പ്രൈമറി സ്‌കൂള്‍ മാത്രമാണുള്ളത്. രാജമല ഡിവിഷനിലേക്ക് റോഡ് പൂര്‍ണമായി തകര്‍ന്ന് കിടക്കുകയാണ്. മതിയായ ചികിത്സ വേണമെങ്കില്‍ ഇവര്‍ മൂന്നാറില്‍ എത്തണം. 70 കുടുംബങ്ങളുണ്ട് ഈ ഡിവിഷനില്‍. ആര്‍ക്കും സ്വന്തമായി ഭൂമിയില്ല. അതേസമയം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹ കടന്നുപോകുന്നതിനിടെ ഓടിക്കയറാന്‍ ശ്രമിച്ച പെണ്‍പിളൈ ഒരുമ സമരനായിക ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കം. തോട്ടം തൊഴിലാളികളുടെ ആവശ്യം ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

Idukki
English summary
idukki: protest in rajamala against cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X