പൂപ്പാറ കൂട്ടബലാല്‍സംഗം; രണ്ടു പേര് കൂടി പിടിയില്‍, പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും കസ്റ്റഡിയില്‍
തൊടുപുഴ: ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ 15കാരി കൂട്ട ബലാല്‍സംഗത്തിന് ഇരയായ കേസില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. പ്രദേശവാസികളായ രണ്ടു പേരെ തമിഴ്നാട്ടില്‍ നിന്നാണ് പിടികൂടിയത്. ഇവര്‍ പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം പോലീസ് ഇടപെടലുണ്ടായെന്ന് അറിഞ്ഞ ഉടനെ മുങ്ങിയതായിരുന്നു. കഴിഞ്ഞ ദിവസം നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 6 ആയി. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ രണ്ടു ഇതര സംസ്ഥാനക്കാര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.

പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, രണ്ട് കൗമാരക്കാര്‍ എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇപ്പോള്‍ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നാണ് അറിയാനുള്ളത്. ചോദ്യം ചെയ്യലിന് ശേഷം ഇവരെയും കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ നേരത്തെ സമാനമായ രീതിയില്‍ ക്രൂരകൃത്യം ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.
പശ്ചിമ ബംഗാള്‍ സ്വദേശിയായ 15കാരിയാണ് പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്. പത്ത് ദിവസം മുമ്പാണ് ഈ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പൂപ്പാറയിലെത്തിയത്. ദാരിദ്ര്യം കാരണം പഠനം പാതിവഴിയില്‍ നിര്‍ത്തിയാണ് വീട്ടുകാര്‍ പെണ്‍കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവന്നത്. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തന്നെ മടങ്ങി പോകാനാണ് കുടുംബത്തിന്റെ തീരുമാനം. ഒരു ഏജന്റ് വഴിയാണ് കേരളത്തിലെത്തിയതും തോട്ടത്തില്‍ ജോലി ലഭിച്ചതും. രാജാക്കാട് ഖജനാപ്പാറയിലെ തോട്ടം തൊഴിലാളികളാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.
ഞായറാഴ്ച വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം. ബംഗാള്‍ സ്വദേശിയായ ആണ്‍സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി ഓട്ടോ റിക്ഷയില്‍ പൂപ്പാറയിലെത്തിയത്. മദ്യഷാപ്പില്‍ നിന്ന് ആണ്‍സുഹൃത്ത് മദ്യം വാങ്ങിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മദ്യം കുടിക്കാനായി ഇയാള്‍ എസ്റ്റേറ്റ്-പൂപ്പാറ റൂട്ടിലെ തേയിലത്തോട്ടത്തിലേക്ക് പോയി. ഈ വേളയിലാണ് ചിലര്‍ വന്ന് സദാചാര രീതിയിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇവര്‍ സുഹൃത്തിനെ മര്‍ദ്ദിച്ചു അവശനാക്കി. ഇയാള്‍ പിന്നീട് ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം.
ശേഷമാണ് തോട്ടത്തില്‍ വച്ച് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി പോലീസില്‍ വിവരം അറിയിച്ചു. ഈ വേളയില്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. പോലീസ് പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ബലാല്‍സംഗം സ്ഥിരീകരിച്ചത്. ശേഷം കോടതിയില്‍ രഹസ്യ മൊഴി നല്കി. ഇടുക്കി എസ്പി കറുപ്പ്സ്വാമിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തി.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications