Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനമര്‍ദ്ദം:അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങി ഇടുക്കി, ചെറുതോണി ഡാം തുറക്കും!

ചെറുതോണി: കാലാവസ്ഥ മാറ്റം മുന്നില്‍ കണ്ട് ഇന്നു വൈകുന്നേരത്തോടെ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്താന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വൈകിട്ട് നാലിന് ചെറുതോണിയുടെ അഞ്ചു ഷട്ടറുകളില്‍ നടുവിലുത്തെ ഷട്ടര്‍ ഉയര്‍ത്തി സെക്കന്റില്‍ 50 ഘനയടി വെള്ളം ഒഴുക്കി കളയാനാണ് തീരുമാനം.

അതേ സമയംഅടിയന്തര സാഹചര്യം നേരിടുന്നതിനും, പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനും സംസ്ഥാന ദുരന്തനിവരാണ അതോറിറ്റി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ പശ്ചാത്തലത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ വകുപ്പുകളോടും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അറിയിച്ച് ആറുവരെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുയാണ്.

raininidukki222-

ഏഴാം തിയതി റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം പൂര്‍ണ സജ്ജമായി. പോലീസ്, റവന്യു , ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കുറും അടിയന്തര ഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ടെലിഫോണ്‍, വയര്‍ലെസ്സ്, ഫാക്സ്, ഇന്റര്‍നെറ്റ്, വാട്സ് ആപ്പ് എന്നിവ 24 മണിക്കൂറും ലഭ്യമാണെന്ന് ഉറപ്പു വരുത്താനുള്ള നടപടികളും സ്വീകരിച്ചു. പ്രവര്‍ത്തന ക്ഷമമാക്കിയ തലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ഇന്ന് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ തഹസില്‍ദാര്‍മാര്‍ സ്വീകരിക്കും. ഒരു താലൂക്കിന് ഒരു ഡെപ്യൂട്ടി കളക്ടര്‍ എന്ന നിലക്ക് ചാര്‍ജ് ഓഫിസര്‍മാരെ നിയോഗിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ളതും, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്നുമുതല്‍ സജ്ജമാക്കും, ആളുകള്‍ക്ക് രാത്രി അവിടെ കഴിയുന്നതിനാവശ്യമായ സജീകരണങ്ങള്‍ നടത്തുകയും ചെയ്യും. മുന്‍പ് പ്രളയം ബാധിച്ചതും, ഉരുള്‍പൊട്ടല്‍ നടന്നതുമായ എല്ലാ സ്ഥലങ്ങളിലും പോലീസ് ഉച്ചഭാഷിണി വഴി അതിതീവ്ര മഴയുടെ സാഹചര്യവും, ഉരുള്‍പൊട്ടല്‍ സാധ്യതയും, വെള്ളപ്പൊക്ക സാധ്യതയും ഉണ്ടെങ്കില്‍ അറിയിക്കും. ആവശ്യമുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറി താമസിക്കാം എന്ന അറിയിപ്പും നല്‍കും.

മലയോര മേഖലകളിലൂടെയുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കാന്‍വേണ്ട നടപടികളും സ്വീകരിക്കും. ലഭിക്കുന്ന മഴയുടെ പ്രാദേശിക തീവ്രതയും കൂടി പരിഗണിച്ച്, രാത്രി 7 മണിക്കും, രാവിലെ 7 മണിക്കും ഇടയില്‍ മലയോര മേഖലയില്‍ ഇന്നു മുതല്‍ യാത്രാ നിയന്ത്രണം ഉറപ്പ് വരുത്തും. അടിയന്തര വാഹനങ്ങള്‍ അല്ലാതെയുള്ളവ പകല്‍ സമയത്ത് മാത്രം കടത്തി വിടും. രാത്രി സമയത്ത് ഒരു കാരണവശാലും വിനോദ സഞ്ചാരികളെ മലയോര മേഘലയിലെ റോഡുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. മലയോര പ്രദേശങ്ങളിലും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും, തീരപ്രദേശങ്ങളിലും ഉള്ള ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കും.മുന്നറിയിപ്പുകള്‍ ജനങ്ങളിലെത്തുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

ഡാമുകളുടെ 24 മണിക്കൂറുമുള്ള മോണിട്ടറിംഗ് കര്‍ശനമാക്കുന്നതിന് വൈദ്യുതി ബോര്‍ഡും ഇറിഗേഷന്‍ വകുപ്പും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും യോഗത്തില്‍ ധാരണയായി. ഈ കണ്‍ട്രോള്‍ റൂമുകള്‍ ജില്ലാ കളക്ടറുമാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തും. 4 മണിക്കൂര്‍ മുന്‍പ് ജില്ലാ കളക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുകയുള്ളു. ഏതൊരു ഡാമിന്റെയും ഷട്ടര്‍ പുതുതായി തുറക്കുന്നത് പകല്‍ സമയത്ത് മാത്രമായിരിക്കണമെന്നും വൈകിട്ട് 6 മണിക്ക് ശേഷവും പകല്‍ 6 മണിക്ക് ഇടയിലുമുള്ള സമയത്ത് തുറക്കരുത് എന്നും യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+