ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുറിഞ്ഞി പൂക്കുന്ന മലയിടുക്കുകള്‍ സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ഇടുക്കി ഒരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നീലക്കുറിഞ്ഞി Flowers Blooming in Munnar | Oneindia Malayalam

മൂന്നാര്‍: നീലഗിരിയുടെ സ്വന്തം കുറിഞ്ഞി, പശ്ചിമഘട്ട മലനിരകളെ നീല വസന്തത്തിന്റെ സൗന്ദര്യ കാഴ്ചകളിലേക്ക് എത്തിക്കുന്ന നീലക്കുറിഞ്ഞി പൂവിട്ട്് തുടങ്ങുമ്പോള്‍ തെക്കിന്റെ കാശ്മീരായ മൂന്നാറിനെ കാത്തിരിക്കുന്നത് സഞ്ചാരികളുടെ പ്രളയമാണ്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍മാത്രം സംഭവിക്കുന്ന മഹാ അത്ഭുതം കണ്ണുകള്‍കൊണ്ട് ഒപ്പിയെടുക്കാന്‍ ഇക്കുറി എട്ടു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ സഞ്ചാരികള്‍ മൂന്നാറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറിഞ്ഞി വസന്തത്തിന്റെ വരവറിയിച്ച് വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ കുറിഞ്ഞി പൂക്കള്‍ വിരിഞ്ഞു തുടങ്ങിയതോടെ സഞ്ചാരികള്‍ കൂടുതലായി ഇടുക്കിയിലേക്ക് എത്തിതുടങ്ങി. മുന്‍ സീസണില്‍ ജൂലൈമാസത്തിലാണ് കുറിഞ്ഞി പൂവിട്ടത്. ഇക്കുറിയും കുറിഞ്ഞിപൂക്കള്‍ ജൂലൈ പകുതിയോടെ വരവറിയിക്കും എന്നാണ് ജില്ലാ ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍. സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

news

അടിസ്ഥാന സൗകര്യങ്ങള്‍, ബസ് സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക,ഇരവികുളത്തേക്ക് കൂടതല്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുക, കുറിഞ്ഞി സീസണില്‍ പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധചെലുത്താനുമാണ് സര്‍ക്കാരിന്റെ തീരുമാനം, മാലിന്യ നിര്‍മ്മാര്‍ജനം ഗതാഗത ക്രമീകരണം തുടങ്ങിയ കാര്യങ്ങളിലെ മുന്നോരുക്കങ്ങള്‍ ഇതിനകം മൂന്നാറില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ഇക്കുറി ഓണ്‍ലൈന്‍ ബുക്കിംഗ്നുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

Idukki
English summary
Idukki ready to welcome tourist; kurinji blooms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X