ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വതന്ത്ര നിലപാടില്‍ ഇടുക്കി രൂപത...!!! വിശ്വാസികള്‍ക്ക് ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യാം...!!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കി രൂപത ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലപാട് വ്യകതമാക്കി. ഇക്കുറി വൈദികര്‍ തെരഞ്ഞെടുപ്പില്‍ നേരിട്ടിടപെടരുതെന്ന് ഇടുക്കി മെത്രാന്‍ മാര്‍ ജോണ്‍ നെല്ലികുന്നേല്‍. ആരുടെയും പക്ഷം പിടിക്കെണ്ടന്നും വൈദികര്‍ ആത്മിയപക്ഷത്തിലാണെന്നും വിശ്വാസികള്‍ അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യട്ടേ എന്നും മെത്രാന്‍ രൂപതയിലെ വൈദികര്‍ക്ക് സര്‍ക്കുലര്‍ അയച്ചു.

<strong>വ്യാജഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോകല്‍: മുഖ്യസൂത്രധാരന്‍ കണ്ണൂരിൽ പിടിയില്‍</strong>വ്യാജഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോകല്‍: മുഖ്യസൂത്രധാരന്‍ കണ്ണൂരിൽ പിടിയില്‍

പരസ്യമായ രാഷ്ട്രീയ നിലപാടുകള്‍ നടത്തെരുതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. വൈദികരുടെ വാട്‌സപ്പ് ഗ്രൂപ്പിലാണ് ബിഷപ്പ് സന്ദേശം കൈമാറിയത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തല്‍ രൂപത ശക്തമായ രാഷ്ട്രീയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

Idukki Roopatha

അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിനെ പിന്തുണയ്ക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി നേരത്തെ അറിയിച്ചിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ഭേദഗതിക്കായി നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ ജോയ്‌സിന് ഒരവസരം കൂടി നല്‍കണമെന്നാണ് സമിതിയുടെ നിലപാട്. സഭ പുതിയ നിലപാട് സ്വീകരിച്ചതോടെ കഴിഞ്ഞ തവണത്തെപ്പോലെ പരസ്യമായ ഒരു പിന്തുണ ഹൈറേഞ്ച് സംരക്ഷ സമിതിക്കൊ ജോയ്‌സ് ജോര്‍ജിനൊ നല്‍കില്ല എന്നുകൂടി വ്യക്തമാക്കുകയാണ് രൂപതയുടെ പുതിയ സര്‍്ക്കുലര്‍.

Idukki
English summary
Idukki roopatha about Lok sabha elections 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X