ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓട്ടോക്കാരുടെ കഴുത്തറപ്പ് ഇനി നടക്കില്ല; ഇടുക്കിയിൽ അമിത ചാർജ് ഈടാക്കിയാൽ പെടും, കർശന നടപടി!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കി ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ അമിതനിരക്ക് ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ ആര്‍ രാജീവ് അറിയിച്ചു. 2014 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒന്നരക്കിലോമീറ്റര്‍ വരെ 20 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 10 രൂപയുമാണ് കൂലി. ഈ നിരക്കില്‍ കൂടുതലായി കൂലി ഈടാക്കുന്നതായി ആക്ഷേപമുണ്ടാകുന്ന പക്ഷം വാഹന ഉടമക്കും ഡ്രൈവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും.

<strong>ഏത് പ്രായത്തിലുള്ളവരെയും തടഞ്ഞ് കലാപം നടത്തുകയാണ് സംഘപരിവാര്‍...തുറന്നടിച്ച് കോടിയേരി</strong>ഏത് പ്രായത്തിലുള്ളവരെയും തടഞ്ഞ് കലാപം നടത്തുകയാണ് സംഘപരിവാര്‍...തുറന്നടിച്ച് കോടിയേരി

ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ അമിതമായി കൂലി ഈടാക്കുന്നതായി പൊതുജനങ്ങളില്‍ നിന്നും വ്യാപകമായി പരാതി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ജില്ലയുടെ വിവിധ ഇടങ്ങളില്‍ അമിതമയ കൂലിയാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ കഴിഞ്ഞ കുറച്ച് നാളുകളായി വാങ്ങുന്നത്. അടിമാലി, തൊടുപുഴ, കട്ടപ്പന, മൂന്നാര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാംതന്നെ കഴിഞ്ഞ ദിവസങ്ങളില്‍ ഓട്ടോ ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരുന്നു.

Auto

പെട്രോള്‍ വിലക്കയറ്റമാണ് തൊഴിലാളികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണമായി ചൂണ്ടികാട്ടുന്നത്. എന്നാല്‍ 50 മീറ്റര്‍ വ്യത്യസത്തില്‍പോലും 20 രൂപ മുതല്‍ മുകളിലേക്കുള്ള വര്‍ദ്ധനവാണ ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്. മലയോര മേഖലകളില്‍ സാധാരണ നിരക്കിനേക്കാള്‍ കൂടുതലാണ് മുമ്പും ഈടാക്കിയിരുന്നതെങ്കിലും ഒറ്റയടിക്ക് 20 രൂപ മുതല്‍ മുകളിലേക്കുള്ള വര്‍ദ്ധന ജനങ്ങള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. തൊഴിലാളികള്‍ ഇഷ്ടത്തിനനുസരിച്ച് കൂലി വാങ്ങുന്നത് തുടരുന്ന സാഹചര്യത്തിലാണ് ആര്‍ ടി ഒ പുതിയ നടപടി സ്വീകരിച്ചത്.

Idukki
English summary
Idukki RTO R Rajeev against auto drivers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X