’ മാരിയമ്മ കാളിയമ്മ’യ്ക്ക് കാലുറയ്ക്കാതെ ആടിത്തിമർത്ത് എസ്ഐ; പിന്നാലെ എത്തി സസ്പെൻഷൻ
സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് പോലീസ് യൂണിഫോമിൽ നൃത്തം ചെയ്യുന്ന പോലീസുകാരന്റെ വീഡിയോയാണ്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽമീഡിയയിൽ ഈ വീഡിയോ പ്രചരിച്ചിരുന്നു. പോലീസ് യൂണിഫോമിൽ ഡ്യൂട്ടി സമയത്താണ് പോലീസുകാരൻ നൃത്തം ചെയ്തത്. ഇടുക്കി ശാന്തൻപാറ സ്റ്റേഷനിലെ എസ്‌ഐ കെ പി ഷാജിയാണ് വീഡിയോയിൽ ഉള്ളത്. ഇതിന് പിന്നാലെ ഇദ്ദേ ആണ് സസ്‌പെൻഡ് ചെയ്തത്.
എസ്‌ഐ ഡ്യൂട്ടിക്കിടെ നൃത്തം ചെയ്തതിൽ സ്‌പെഷൻ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്‌ഐയുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശാന്തൻപാറ സ്റ്റേഷൻ പരിധിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മൻ കോവിലിൽ ക്രമസമാധാന ഡ്യൂട്ടിക്ക് എത്തിയതായിരുന്നു എസ്‌ഐയും സംഘവും.

രാത്രിയിൽ ക്ഷേത്രാചാരങ്ങളുടെ ഭാ 1ഗമായി ' മാരിയമ്മ .... കാളിയമ്മ ' എന്ന തമിഴ് ഗാനം ഉച്ചഭാഷിണിയിലൂടെ കേട്ടതോടെ എസ് ഐ ഡാൻസ് തുടങ്ങി. ഇതിനിടെ ഏതാനും പേർ നൃത്തം മൊബൈലിൽ വീഡിയോ പകർത്തിയിരുന്നു. ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
സാമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ഇദ്ദേഹത്തെ മാറ്റാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും ഇദ്ദേഹം നൃത്തം തുടർന്നു. സംഭവസമയം ഇയാൾ മദ്യപിച്ചിരുന്നതായി സ്പെഷ്യൽ ബ്രാഞ്ച് ഇടുക്കി എസ്പിക്ക് റിപ്പോർട്ട് നൽകി. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇടുക്കി എസ്പിയാണ് ശാന്തൻപാറ എസ് ഐ കെ പി ഷാജിയെ സസ്പെൻഡ് ചെയ്തത്.
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യു












Click it and Unblock the Notifications