ഭാര്യാമാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയ 19-കാരിക്കെതിരെ ലൈംഗികാതിക്രമം; മധ്യവയസ്കന് പിടിയില്‍
ഇടുക്കി: തൊടുപുഴയില്‍ 19-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കനെ പൊലീസ് പിടികൂടി. മുട്ടം സ്വദേശി ജോമോനെ ആണ് പൊലീസ് പിടികൂടിയത്. ജോമോന്റെ ഭാര്യയുടെ മാതാവിന് ഇന്‍സുലിന്‍ നല്കാന് എത്തിയ പെണ്‍കുട്ടിയെ ആണ് ഇയാള്‍ കടന്ന് പിടിച്ചത്.
പെണ്‍കുട്ടിയെ കടന്ന് പിടിച്ച ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു എന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. രോഗിക്ക് ഇന്‍സുലിന്‍ കൊടുക്കാന്‍ എത്തിയ സമയത്ത് രോഗിയും ജോമോനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ജോമോന്റെ ഭാര്യയും മകളും ഈ സമയം ഡോക്ടറെ കാണാന്‍ പോയതായിരുന്നു. ജോമോന്റെ ഭാര്യയും മകളും വിളിച്ച് പറഞ്ഞത് അനുസരിച്ചാണ് പെണ്‍കുട്ടി ഇന്‍സുലിന്‍ എടുക്കാനായി വീട്ടില്‍ എത്തിയത്. രോഗിക്ക് ഇന്‍സുലിന്‍ നല്കി മടങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു ജോമോന്റെ ആക്രമണം.
ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള പെണ്‍കുട്ടി പ്രതിയെ തള്ളി താഴെയിട്ട ശേഷം ഓടി വീട്ടിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടി കുഴഞ്ഞുവീഴുകയും ചെയ്തു.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications