അച്ഛന് കടം വാങ്ങിയ 300 രൂപ നല്‍കുന്നില്ല, പോലീസ് സ്റ്റേഷനില്‍ പരാതിയുമായി 9ാം ക്ലാസുകാരന്..!!
കുട്ടികൾ വളരെ നിഷ്ക്കളങ്കരാണ് എന്ന് പൊതുവേ പറഞ്ഞുകേൾക്കാറില്ലേ...അങ്ങനെ പറയാൻ കാരണം അവരുടെ പ്രവൃത്തികൾ തന്നെയാണ്. വളരെ നിഷ്ക്കളങ്കമായിട്ടാണ് കുട്ടികൾ കാര്യങ്ങളെ സമീപിക്കാറുള്ളത്. കുട്ടികളുടെ കുട്ടിത്തവും കുസൃതിയുമൊക്കെ നിറഞ്ഞ വാർത്തൾ നമ്മൾ കാണാറുണ്ട്.
ഇനി പറയാൻ പോകുന്നത് ഒരു 9ാം ക്ലാസുകാരനെക്കുറിച്ചാണ്. സംഭവം എന്താണെന്നോ...അവന് ഒരു പരാതി ഉണ്ടായിരുന്നു..ഒട്ടും താമസിപ്പിക്കാതെ പരാതി പോയി പോലീസിനോട് പറയുകയും ചെയ്തു. പരാതി ആർക്കെതിരെ ആണെന്നോ സ്വന്തം അച്ഛന് എതിരെ സംഭവം എന്താണെന്ന് നമുക്ക് വിശദമായി അറിയാം...

കടം വാങ്ങിയാൽ തിരിച്ചുകൊടുക്കണ്ടേ..അത് ഇപ്പോൾ അച്ഛനായാലും കൊടുക്കണം. പക്ഷേ അച്ഛന് കൊടുത്ത 300 ദിവസങ്ങളായിട്ടും തിരിച്ചുകിട്ടാതെ വന്നപ്പോഴായിരുന്നു കുട്ടി പരാതിയുമായി പോലീസിന്റെ അടുത്തേക്ക് പോയത്. കടം വാങ്ങിയ 300 രൂപ അച്ഛന്റെ കൈയിൽ നിന്ന് തിരികെ വാങ്ങാൻ സഹായിക്കണം എന്ന അപേക്ഷയുമായിട്ടാണ് മകൻ പൊലീസ് സ്റ്റേഷനിൽ എത്തിത്.അവന് മുത്തശ്ശി നൽകിയ പോക്കറ്റ് മണിയാണ് അച്ഛൻ കടമായി വാങ്ങിയെന്നും ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ലെന്നുമാണ് കുട്ടിയുടെ പരാതി. പൊലീസ് ഇടപെട്ട് പണം തിരികെ വാങ്ങിത്തരണമെന്നാണ് കുട്ടിയുടെ ആവശ്യം.

നടൻ വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണം വേണ്ടത്. അച്ഛന്റെ കൈയിൽ നിന്ന് പണം കിട്ടാൻ പൊലീസ് ഇടപെട്ടാൽ നടക്കുമെന്ന കൂട്ടുകാരുടെ ഉപദേശം കേട്ടാണ് കുട്ടി സ്റ്റേഷനിലെത്തിയത്. നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസിൽ എത്തി പരാതി പറയുകയായിരുന്നു. പക്ഷേ പോലീസുകാർ അച്ഛനെ ഒന്നും ചെയ്യാനും പാടില്ല.

''അച്ഛൻ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട. എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാൽ മതി'', എന്നാണ് കുട്ടി പൊലീസുകാരോട് പറഞ്ഞത്. പൊലീസ് അച്ഛനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയതിനാൽ ലഭിച്ചില്ല. ഇന്ന് രാവിലെ പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ പറഞ്ഞയക്കുകയായിരുന്നു.

ഇത്തരം സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അമ്മയക്കെതിരെ പരാതിയുമായിട്ടായിരുന്നു 3 വയസ്സുകാരൻ പോലീസിന്റെയടുത്ത് എത്തിത്.
അമ്മ മിഠായി കഴിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതിയുമായി. വെറും പരാതി അല്ല സദ്ദാം പറഞ്ഞത്. അമ്മയെ അറസ്റ്റ് ചെയ്യണമെന്നാും ആവശ്യപ്പെട്ടാണ് അവൻ പോലീസ് സ്റ്റേഷനില്‍ എത്തിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ദെദ്തലായിയിലെ പോലീസ് സ്റ്റേഷനിലാണ് സദ്ദാം പരാതിയുമായി എത്തിയത്. അമ്മയോട് പിണങ്ങിയ സദ്ദാം, കേസുകൊടുക്കാന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു. സബ് ഇന്‍സ്പെക്ടറായ പ്രിയങ്ക നായകിനോടാണ് കുട്ടി പരാതി പറഞ്ഞത്. അമ്മ മിഠായി മോഷ്ടിച്ചെന്നും തന്നെ അടിച്ചെന്നുമാണ് അവന് പരാതിയായി പറഞ്ഞത്.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications