ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇ-വേസ്റ്റില്ലാതെ ഇടുക്കി കളക്ട്രേറ്റ്: ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണം തുടങ്ങി!!!

  • By Desk
Google Oneindia Malayalam News

പൈനാവ്: ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ടത്തിയ ഇലക്ട്രോണിക് മാലിന്യ ശേഖരണ പരിപാടി അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ ഇ-വേസ്റ്റ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ മുന്‍കൈയ്യെടുത്ത് ക്ലീന്‍ കേരള കമ്പനി മുഖേനയാണ് ഇ-വേസ്റ്റ് ശേഖരിക്കുന്നത്.

ജാതി അധിക്ഷേപത്തിന്റെ പേരില്‍ വനിത ഡോക്ടറുടെ ആത്മഹത്യ: മൂന്ന് സീനിയര്‍ വനിത ഡോക്ടര്‍മാര്‍ അറസ്റ്റിൽജാതി അധിക്ഷേപത്തിന്റെ പേരില്‍ വനിത ഡോക്ടറുടെ ആത്മഹത്യ: മൂന്ന് സീനിയര്‍ വനിത ഡോക്ടര്‍മാര്‍ അറസ്റ്റിൽ

പദ്ധതിയുടെ തുടക്കത്തില്‍ ഇടുക്കി പോലീസ് ക്യാമ്പില്‍ നിന്നും കളക്ട്രേറ്റില്‍ നിന്നുമായി അഞ്ചു ടണ്ണോളം ഇ മാലിന്യങ്ങളാണ് ക്ലീന്‍ കേരള ശേഖരിച്ചത്. കമ്പ്യൂട്ടര്‍, സിപിയു, മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, യുപിഎസ്, ടെലിഫോണ്‍, പ്രിന്റര്‍, സ്‌കാനര്‍, സൗണ്ട് സിസ്റ്റം, ഫാക്‌സ് മെഷീന്‍, എസ്എംപിഎസ്, ഡോട്ട് മാട്രിക്‌സ്, പ്രൊജക്ടര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ബാറ്ററി, എല്‍സിഡി, തുടങ്ങിയവയായിരുന്നു കുടുതലും. ജില്ലയിലെ ഓഫീസുകളില്‍ കെട്ടിക്കിടന്ന ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശാസ്ത്രീയ സംസ്‌കരണത്തിന് വിധേയമാക്കാന്‍ സാധിക്കുന്നത് മാലിന്യ സംസ്‌കരണ രംഗത്തെ വലിയൊരു ചുവടുവയ്പാണ്.

ewasteidukki-

യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററും അസി.ഡെവലപ്പ്‌മെന്റ് കമ്മീഷണറുമായ സാജു സെബാസ്റ്റ്യന്‍, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.എസ് മധു, ജില്ലാ ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് സഹദ് മീര്‍സ , ശുചിത്വമിഷന്‍ ജീവനക്കാര്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Idukki
English summary
Idukki starts E wate collection under Cleaning mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X