ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ 13-കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വര്‍ഷം തടവ്

Google Oneindia Malayalam News

ഇടുക്കി: മറയൂരില്‍ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവഗേ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.രണ്ടാനച്ഛനായ യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്ന മൊഴിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.

13-കാരിയും അനുജത്തിയും കേസില്‍ പ്രതിക്കെതിരേ മൊഴി നല്‍കിയിരുന്നു. വിചാരണയ്ക്കിടെ കുട്ടികളുടെ അമ്മ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നുഎന്നാല്‍ പ്രതിക്കെതിരേ ചുമത്തിയ വിവിധ കുറ്റങ്ങള്‍ സംശായതീതമായി തെളിയിക്കാന്‍ കഴിഞ്ഞെന്ന് കണ്ടെത്തി കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സനീഷ് ഹാജരായി.

idukki

സഹായ സഹകരണങ്ങള്‍ ആവശ്യപ്പെട്ട് സിപിഎം; ഫണ്ട് സമാഹരണം സെപ്തംബര്‍ ഒന്ന് മുതല്‍സഹായ സഹകരണങ്ങള്‍ ആവശ്യപ്പെട്ട് സിപിഎം; ഫണ്ട് സമാഹരണം സെപ്തംബര്‍ ഒന്ന് മുതല്‍

മറ്റൊരു സംഭവത്തില്‍ മറയൂരിൽ 13 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ഒൻപത് വർഷം തടവും 30000 രൂപ പിഴയും കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. കീഴാന്തൂർ സ്വദേശി ഗോവിന്ദരാജ് (21)നെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്2015ൽ മറയൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ടു പോയി പ്രതി ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു. ജില്ല ലീഗൽ സർവീസ് അതോറിറ്റി കുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നൽകണമെന്നും കോടതി വിധിച്ചിരുന്നു.

Recommended Video

cmsvideo
'നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?'

 അര്‍ഷാദ് കൊണ്ടോട്ടി ജ്വല്ലറി മോഷണത്തിലെ പ്രതി? സജീവിന്റെ ഫ്‌ളാറ്റിലെത്തിയിട്ട് രണ്ടാഴ്ച മാത്രം; ദുരൂഹത അര്‍ഷാദ് കൊണ്ടോട്ടി ജ്വല്ലറി മോഷണത്തിലെ പ്രതി? സജീവിന്റെ ഫ്‌ളാറ്റിലെത്തിയിട്ട് രണ്ടാഴ്ച മാത്രം; ദുരൂഹത

Idukki
English summary
idukki step father gets thirty years imprisonment for raping minor girl in marayur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X