ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലംജൂഡിക്ക് വീണ്ടും കുരുക്ക്; റിസോര്‍ട്ടിലേക്കുള്ള റോഡിന്റെ ടാറിംഗ് സബ്കളക്ടര്‍ തടഞ്ഞു..!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: വിവാദങ്ങള്‍ അവസാനിക്കാതെ മൂന്നാര്‍ പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ട്. കൃത്യമായ രേഖകള്‍ കാണിക്കാതെ റിസോര്‍ട്ടിലേക്കുള്ള റോഡിന്റെ ടാറിംഗ് നടത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നത. കഴിഞ്ഞ പ്രളയക്കാലത്ത് തകര്‍ന്നടതക്കമമുള്ള റോഡിന്റെ നിര്‍മ്മാണമാണ് രാത്രിയുടെ മറവില്‍ നടത്താന്‍ റിസോര്‍ട്ടര്‍ അതികൃതര്‍ ശ്രമിച്ചത്.

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ: കടക്കെണിയിലായ കര്‍ഷകനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

എന്നാല്‍ സംഭവം അറിഞ്ഞെത്തിയ ദേവികുളം സബ്കളക്ടര്‍ രേണുരാജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പള്ളിവാസല്‍ പവര്‍ഹൗസിലെക്കുള്ള പെന്‍സ്റ്റോക്കിനു സമീപം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് വേണ്ടത്ര സുരക്ഷിതമായ സാഹചര്യത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് മുമ്പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാറവീഴ്ചയെ തുടര്‍ന്നും പ്രളയക്കാലത്തുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നും റിസോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Sub collector

താല്‍ക്കാലികമായി റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം മുമ്പ് അധികൃതര്‍ തടയുകയും ചെയ്തിരുന്നു. പ്രളയക്കാലത്ത് വിദേശസഞ്ചാരികളടക്കം മണിക്കൂറുകളോളം ഈ റിസോര്‍ട്ടില്‍ കുടുങ്ങി കിടന്നതാണ് . റിസോര്‍ട്ടിലേക്കുള്ള റോഡ് തകര്‍ന്നത് വിനോദസഞ്ചാരികളെ അറിയിക്കാതെയായിരുന്നു അന്ന് വിനോദസഞ്ചാരികളെ റിസോര്‍ട്ട് ഉടമകള്‍ ഇവിടെ താമസപ്പിച്ചത്.

ഇത്തരത്തില്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍ ഉള്‍പ്പെടുന്നു എന്ന പതിവ് രീതി ഇക്കുറിയും പ്ലംജൂഡിക്ക് മറിക്കടക്കാന്‍ കഴിഞ്ഞില്ല. റിസോര്‍ട്ടിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണം കെ എസ് ഇ ബി യുടെ അനുമതിയോടെ നടത്തുന്നു എന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ സബ്കളക്ടറോട് പറഞ്ഞത്. എന്നാല്‍ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും റിസോര്‍ട്ട് ഉടമകളുടെ കൈവശം രേഖകള്‍ ഇല്ലാത്തതിനാല്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ സബ്കളക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Idukki
English summary
Idukki sub collector canceled road taring to plubjudi resort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X