Get Updates
Get notified of breaking news, exclusive insights, and must-see stories!

കലയുടെ വര്‍ണോത്സവം അടിമാലിയില്‍: ഉപജില്ല കലോത്സവം 8ന് !!!

അടിമാലി: അടിമാലി ഉപജില്ലാ കലോത്സവം നവംബര്‍ ഏഴ് എട്ട് തിയതികളില്‍ അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. 8വേദികളിലായി 1400ഓളം പ്രതിഭകള്‍ മത്സരത്തില്‍ മാറ്റുരക്കും. കലോത്സവ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ച് ഒരുക്കങ്ങള്‍ ആരംഭിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വീണ്ടും കലോത്സവ നടത്തിപ്പിന് ആതിഥ്യം വഹിക്കുന്നത്.

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 18 വിദ്യാലയങ്ങളില്‍ നിന്നും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 9 വിദ്യാലയങ്ങളില്‍ നിന്നും വിഎച്ചസി വിഭാഗത്തില്‍ 4 വിദ്യാലയങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ കലോത്സവത്തില്‍ മാറ്റുരക്കും.അടിമാലി മേഖലയിലെ എട്ട് ഗ്രാമപഞ്ചായത്തുകളുടെ സാന്നിധ്യം കലോത്സവ നഗരിയില്‍ ഉണ്ടാകുമെന്ന് അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ ടി സാബു പറഞ്ഞു.

Youth festival

കലോത്സവ നടത്തിപ്പിനായി പത്ത് സബ്കമ്മറ്റികള്‍ രൂപീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.എല്‍പി,യുപി വിഭാഗങ്ങള്‍ക്ക് ഉപജില്ലാ കലോത്സവത്തില്‍ മത്സരങ്ങളില്ലെന്നതും പ്രാരംഭ, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കിയെന്നതും ഇത്തവണത്തെ ഉപജില്ലാ കലോത്സവങ്ങളുടെ പ്രത്യേകതയാണ്.വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ കലോത്സവത്തിന്റെ മുഖ്യരക്ഷാധികാരികളും എംഎല്‍എമാരായ എസ് രാജേന്ദ്രന്‍,റോഷി അഗസ്റ്റിന്‍ ഇടുക്കി എം പി ജോയ്സ് ജോര്‍ജ്ജ് എന്നിവര്‍ കലോത്സവത്തിന്റെ രക്ഷാധികാരികളുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+