രജനീകാന്തിന്റെ ശിൽപം വൈറൽ; ശിൽപിയെ തേടി ഒറിജിനൽ രജനി എത്തി; ഉടൻ കാണാം എന്ന് ഉറപ്പ് കിട്ടി
ഇടുക്കി: സൂപ്പർ സ്റ്റാർ രജനീ കാന്തിന്റെ ശിൽപം തയ്യാറാക്കിയ രഞ്ജിത്തിനെ തേടി ഒറിജിനൽ സൂപ്പർ സ്റ്റാറിന്രെ പ്രശംസ എത്തി. ശില്പിയായ രഞ്ജിത്ത് ആണ് തന്റെ മൺപാത്ര നിർമ്മാണ ജോലിക്കിടെ രജനീകാന്തിന്റെ ശിൽപം ഉണ്ടാക്കിയത്.
ശിൽപം ഫേമസ് ആയതോടെ രഞ്ജിത്തിനെ തേടി ഒറിജിനൽ ആശംസ എത്തുകയായിരുന്നു. പാരമ്പര്യമായി മൺപാത്ര നിർമാണ മേഖലയിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് രഞ്ജിത്ത്. ഈ മേഖലയിൽ തൊഴിൽ പരമായി സജീവമായും രഞ്ജിത്ത് പ്രവർത്തിക്കുകയാണ്.

ഇതിനിടെയാണ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ശിൽപം രഞ്ജിത്ത് തയ്യാറാക്കിയത്.
തയ്യാറാക്കാനുള്ള കാരണം , എന്താണെന്ന് ചോദിച്ചാൽ രഞ്ജിത്തിന്റെ മറുപടി അത്രയ്ക്ക് ആരാധനയാണ് എന്നാണ്. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് രഞ്ജിത്ത്. വർഷങ്ങളായി രഞ്ജിത്ത് രജനീകാന്തിന്റെ ശിൽപം ഉണ്ടാക്കാനുള്ള ആഗ്രഹത്തിൽ ആയിരുന്നു.
കളിമണ്ണ് കൊണ്ട് തന്നെ രജനിയുടെ ശിൽപം ഒരുക്കണം എന്നതാണ് രഞ്ജിത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ഈ ആഗ്രഹം ആണ് ഇപ്പോൾ സാധിച്ചിരിക്കുന്നത്. മറയൂരിന്റെ അതിർത്തി പട്ടണമായ ഉദുമൽപേട്ട പൂളവാടിയിലാണ് രഞ്ജിത്ത് മൺപാത്ര നിർമാണ ശാല. അതി മനോഹരമായാണ് രഞ്ജിത്ത് താരത്തിന്റെ ശില്പം ഒരുക്കി തീർത്തത്.
നിമിഷ നേരങ്ങൾ മാത്രമേ രഞ്ജിത്ത് ശിൽപം ഒരുക്കാൻ എടുത്തുള്ളൂ. നിർമ്മാണം ആരംഭിച്ച് മൂന്ന് മണിക്കൂർ കൊണ്ട് തന്നെ ശിൽപം രഞ്ജിത്ത് പൂർത്തിയാക്കി. രണ്ടര അടി ഉയരത്തിലാണ് ശിൽപം. ഉടൻ തന്നെ തയ്യാറാക്കിയ ശിൽപം രഞ്ജിത്ത് തൻറെ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പ്രചരിപ്പിച്ചു.
ഒരുക്കി തീർത്ത ശില്പത്തിന് മുന്നിൽ രഞ്ജിത്ത് ഇണങ്ങി നിൽക്കുന്ന ഫോട്ടോയാണ് സമൂഹ മാധ്യമത്തിൽ വൈറലായത്. ഇതിനു പിന്നാലെ നിരവധി രജനി ആരാധകർ രംഗത്തെത്തി. രഞ്ജിത്തിനെ തേടി നിരവധി പ്രശംസയും സമൂഹ മാധ്യമത്തിൽ കൂടി എത്തി.
എന്നാൽ, സസ്പെൻസ് ഇതൊന്നും അല്ല. ശിൽപം ഉണ്ടാക്കിയ രഞ്ജിത്തിനെ തേടി സൂപ്പർ സ്റ്റാർ രജനീകാന്ത് തന്നെ നേരിട്ട് വന്നു. സമൂഹ മാധ്യമത്തിലൂടെയാണ് രജനീകാന്ത് തന്റെ ആശംസ അറിയിച്ചത്. ഉടൻ തന്നെ രഞ്ജിത്തിനെ നേരിട്ട് കാണാം എന്ന് രജനി വാക്ക് നൽകി. അതേസമയം, രജനീകാന്ത് ഇന്ത്യ പൂർണ്ണമായി തീർത്ത ശിൽപം നിർമിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് രഞ്ജിത്ത് പറയുന്നു.












Click it and Unblock the Notifications