കുടുംബപ്രശ്‌നം മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന്; പണം തട്ടിയ തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍
ഇടുക്കേി: മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണംതട്ടിയവര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ നാല് പേരെയാണ് മൂന്നാര്‍ പൊലീസ് പിടികൂടിയത്. തിരുവള്ളൂര്‍ സ്വദേശി വാസുദേവന്‍ (28), തിരുച്ചിറപ്പള്ളി സ്വദേശി ദീനു (27), തഞ്ചാവൂര്‍ സ്വദേശികളായ ഗോപി (24), വിജയ് (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മൂന്ന് കുടുംബങ്ങളില്‍ നിന്നായി ഏകദേശം 25000 രൂപയാണ് ഇവര്‍ കൈക്കലാക്കിയത്.
ചെണ്ടുവരെ എസ്റ്റേറ്റിലെ കുടുംബങ്ങളാണ് തട്ടിപ്പിന് ഇരയായത്. തൊഴിലാളി ലയങ്ങളില്‍ എത്തിയ നാല്‍വര്‍ സംഘം കുടുംബ പ്രശ്‌നങ്ങളുണ്ടാകാനും കുടുംബാംഗങ്ങളുടെ മരണം സംഭവിക്കാനും സാധ്യതയുണ്ട് എന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രശ്‌ന പരിഹാരത്തിനായി ഏലസും തകിടും വീട്ടുകാര്‍ക്ക് നല്‍കിയ സംഘം പിന്നീട് പണം കൈക്കലാക്കുകയായിരുന്നു.

സംശയം തോന്നിയ നാട്ടുകാര്‍ സംഘത്തെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ നിജസ്ഥിതി പുറത്തായത്. പിന്നീട് പൊലീസെത്തി നാല് പേരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് കണ്ടെത്തിയ പണം തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്ക് തന്നെ തിരികെ നല്‍കി. ഒരുദിവസത്തെ തടങ്കലിന് ശേഷം പ്രതികളെ ജാമ്യത്തില്‍ വിട്ടു. വട്ടവട മേഖലയിലും ഇത്തരത്തിലുള്ള തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications