Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസര്‍വ് വനത്തില്‍ നിന്ന് തേക്ക് മരങ്ങള്‍ മുറിച്ചു കടത്തി; സംഭവം ഇടുക്കിയില്‍

ഇടുക്കി: റിസര്‍വ് വനത്തില്‍ നിന്ന് തേക്ക് മരങ്ങള്‍ മുറിച്ചു കടത്തി. ഇടുക്കി ജില്ലയിലാണ് സംഭവം. മലയാറ്റൂര്‍ റിസര്‍വിന്റെ ഭാഗമായ നഗരംപ്പാറ ഓഡിറ്റ്-ഒന്ന് ഭാഗത്ത് നിന്നാണ് തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയിരിക്കുന്നത്. ലക്ഷങ്ങള്‍ വില വരുന്ന മൂന്ന് മരങ്ങളാണ് കടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഉള്‍വനത്തില്‍ മുറിച്ച തേക്കിന്റെ കുറ്റികളും അവശിഷ്ടങ്ങളും കിടക്കുന്നുണ്ട്.

നേര്യമംഗലത്ത് നിന്ന് ഇടുക്കിക്ക് പോകുന്ന പ്രധാന പാതയോട് ചേര്‍ന്നുള്ള ഭൂമിയിലെ തേക്ക് മരങ്ങളാണ് മുറിച്ച് കടത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലായിരിക്കാം മരം മുറിച്ചിട്ടുണ്ടാവുക എന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യം വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുന്നത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. സംഭവത്തില്‍ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആരാണ് മരം മുറിച്ച് കടത്തിയത് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

teak

പനംകുട്ടി, നേര്യമംഗലം ചെക്ക് പോസ്റ്റുകള്‍ വഴിയെ മരം പുറത്തെത്തിക്കാന്‍ സാധിക്കൂ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. പനംകുട്ടി ഭാഗത്ത് രണ്ടും നേര്യമംഗലം തലക്കോട് ഭാഗത്തും വനം വകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നിരിക്കെയാണ് മരം മുറിച്ച് സുരക്ഷിതമായി കടത്തിയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ ആകാം മരം കടത്തല്‍ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം.

എന്നാല്‍ പനംകുട്ടിക്കും നേര്യമംഗലത്തിനും ഇടയിലുള്ള റോഡിലൂടെ മരം കൊണ്ടു പോയിരിക്കാം എന്നാണ് വനം വകുപ്പ് പറയുന്നത്. അതേസമയം ജന സഞ്ചാരമുള്ള റോഡിലൂടെ തേക്ക് മരങ്ങള്‍ കടത്തി കൊണ്ട് പോകുന്നത് എങ്ങനെ എന്ന സംശയമാണ് ഉയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+