Get Updates
Get notified of breaking news, exclusive insights, and must-see stories!

നിറയെ പെട്രോൾ കരുതി; സ്വത്തിന് വേണ്ടി കുടുംബത്തെ കത്തിച്ചു; എല്ലാം കൃത്യമായ പ്ലാനിങ് എന്ന് പൊലീസ്

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദ് കുറ്റം സമ്മതിച്ചു. എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാർ ​ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണമാണ്. കേസിൽ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ടെന്നും ഒരു കാരണവശാലും പ്രതി രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരണപ്പെട്ടത്. പെട്രോള്‍ ഒഴിച്ചാണ് മക്കളെയും ഭാര്യയെയും ഇയാൾ കൊന്നത്.

1

കുടുംബത്തെ കത്തിക്കാനായി നേരത്തെ തന്നെ ഇയാള്‍ വീട്ടില്‍ പെട്രോള്‍ കരുതിയിരുന്നു. ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം നടന്നിരുന്നത്. കുഞ്ഞുങ്ങളെ അടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂര കൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി എന്ന കൊച്ചു ഗ്രാമം. ഹമീദിന്റെ പേരിൽ 72 സെന്റ് സ്ഥലമുണ്ട്. ഇതിൽ കുറച്ചു ഭാഗം ഫൈസലിന് എഴുതി കൊടുത്തിരുന്നു. തന്നെ സംരക്ഷിക്കാത്തതിനാൽ ഈ സ്ഥലം തിരികെ വിട്ടുകൊടുക്കാൻ ഹമീദ് ആവശ്യപ്പെട്ടു.

2

ഇതിന് ഫൈസൽ തയാറായില്ല. തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ഹമീദ് വീടിന് തീയിട്ടത്. ഇവർ തമ്മിൽ കുറച്ചു കാലമായി പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. അതേസമയം, കൊലപാതകം നേരത്തെ ഇയാൾ ആസൂത്രണം ചെയ്തിരുന്നു. ഇതിനായി ഇയാൾ പെട്രോൾ സംഭരിച്ചു വച്ചു. ആരെങ്കിലും എത്തി തീ അണയ്ക്കാതിരിക്കാൻ വാട്ടർ ടാങ്കിലെ മുഴുവൻ വെള്ളവും ഒഴുക്കി കളഞ്ഞു. വെള്ളമടിക്കുന്നതിനുള്ള മോട്ടറിന്റെ കണക്‌ഷനും വിഛേദിച്ചു.

3

അടുത്ത വീടുകളിലെ ടാങ്കുകളിലെ വെള്ളവും തുറന്നു വിട്ട ശേഷമാണ് ഹമീദ് കൃത്യം നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി ഒരു മണി വരെ എല്ലാവരും ഉറങ്ങുന്നതിനായി ഹമീദ് കാത്തിരുന്നു. എന്നിട്ടായിരുന്നു കൊലപാതക പ്രവർത്തികൾ തുടങ്ങിയത്. ഒരു തരത്തിലും രക്ഷപ്പെടാതിരിക്കാൻ എല്ലാ വാതിലുകളും പുറത്ത് നിന്നും പൂട്ടി. കിടക്കയ്ക്കും മറ്റും തീ പിടിച്ചതോടെ ഫൈസലും കുടുംബവും എഴുന്നേറ്റു.വാതിലുകൾ പുറത്ത് നിന്നു പൂട്ടിയെന്നു മനസ്സിലാക്കിയതോടെയാണ് കുട്ടികളിൽ ഒരാൾ അയൽവാസിയായ രാഹുലിനെ ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു.

4

രാഹുൽ എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. അപ്പോഴും പുറത്തു നിന്നു കുപ്പിയിൽ പെട്രോൾ നിറച്ച് വീടിനകത്തേയ്ക്ക് ഹമീദ് എറിയുന്നുണ്ടായിരുന്നു. വാതിൽ തകർത്താണ് രാഹുൽ അകത്ത് കയറിയത്. ഒടുവിൽ തീയണച്ച് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ശുചി മുറിയിൽ ഒളിച്ച നിലയിലാണ് കുടുംബത്തെ കണ്ടെത്തിയത്. മെഹറും അസ്നയും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. നേരം പുലർന്നപ്പോഴേക്കും ഒരു കുടുംബം ഇല്ലാതായെന്ന് ‍വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ചീരക്കുഴി. തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഈ സമയം നാല് പേരും മരിച്ചിരുന്നു.

5

അതേസമയം, മലപ്പുറത്ത് മഞ്ചേരിയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാം (21) ആണ് അറസ്റ്റിലായത്. 2021 ഡിസംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കുട്ടിയെ യുവാവ് പ്രണയം നടിച്ച് വശീകരിക്കുകയും ബൈക്കില്‍ കയറ്റി ബീച്ചിലും മറ്റും കൊണ്ടു പോവുകയും ചെയ്തിരുന്നു.

6

കുട്ടിയുമായി അടുപ്പത്തിലായ പ്രതി പിന്നീട് പ്രണയം നടിച്ച് പലയിടത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നിര്‍ദേശ പ്രകാരം എസ്‌ഐ ഖമറുസമാന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ വി.സി കൃഷ്ണനാണ് കേസന്വേഷിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങളില്‍ ജില്ലയും മുന്നില്‍. ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പീഡനത്തില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു.

Recommended Video

cmsvideo
    എന്നെ ഇതൊന്നും കാണിച്ച് പേടിപ്പിക്കാൻ വരണ്ട, ഇതിലപ്പുറവും കണ്ടതാണ് ഞാൻ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+