തൊടുപുഴ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സൂപ്പര്‍ഹിറ്റ്; ഇതുവരെ നേടിയത് ഒന്നും രണ്ടുമല്ല, 30 ലക്ഷം രൂപ
ഇടുക്കി: രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച തൊടുപുഴ കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം പാക്കേജുകള്‍ക്ക് പിന്തുണയേറുന്നു. 2021 ല്‍ ആരംഭിച്ച ബജറ്റ് ടൂറിസം യാത്രാ പാക്കേജുകളിലൂടെ ഇതുവരെ 30,17,105 രൂപയുടെ വരുമാനമാണ് തൊടുപുഴ ഡിപ്പോ സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ 75 യാത്രകളാണ് തൊടുപുഴ ഡിപ്പോയില്‍ നിന്ന് പദ്ധതിക്ക് കീഴില്‍ നടത്തിയിരിക്കുന്നത്.
2021 ജൂലൈ 10 ന് തൊടുപുഴയില്‍ നിന്ന് ഇടുക്കി ഡാം, അഞ്ചുരുളി, വാഗമണ്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ച് കൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. 37 പേരായിരുന്നു ആദ്യ യാത്രയിലെ യാത്രക്കാര്‍. തുടര്‍ന്ന് നിരവധി സാധാരണക്കാര്‍ പദ്ധതിയുടെ ഭാഗമായി യാത്രയില്‍ പങ്കാളികളായി. ആദ്യ യാത്ര തൊട്ട് ബജറ്റ് ടൂറിസത്തില്‍ കുതിപ്പാണ് ഉണ്ടായിട്ടുള്ളത് എന്ന് കെ എസ് ആര്‍ ടി സി അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.

കൊടും വനങ്ങള്‍ക്കുള്ളിലൂടേയും മലയിടുക്കുകളിലൂടെയും പ്രകൃതിഭംഗി ആസ്വദിച്ചും മൃഗങ്ങളെയും പക്ഷികളെയുമൊക്കെ കണ്ടുമുള്ള യാത്ര ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കും. അതിനാല്‍തന്നെ മലക്കപ്പാറ, ചതുരംഗപ്പാറ, ഗവി, വയനാട് എന്നിവിടങ്ങളിലേക്കാണ് തൊടുപുഴ കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം പാക്കേജ് വഴി കൂടുതല്‍ യാത്രകള്‍ നടത്തിയിട്ടുള്ളത്.
നെഫര്‍ട്ടിറ്റി എന്ന ആഡംബര കപ്പല്‍ യാത്രയും കെ എസ് ആര്‍ ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ നടത്തുന്നുണ്ട്. നിലവില്‍ വാഗമണ്‍, മൂന്നാര്‍ ജംഗിള്‍ സഫാരി, മണ്‍റോ തുരുത്ത്, ആലപ്പുഴ, പഞ്ചപാണ്ഡവ ക്ഷേത്രം തുടങ്ങി ആകെ പത്തോളം സ്ഥലങ്ങളിലേക്ക് തൊടുപുഴയില്‍ നിന്ന് ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി യാത്രകള്‍ പോകാനാകുക. പുതിയ മൂന്ന് യാത്രകള്‍ക്ക് കൂടിയുള്ളള്ള അനുമതിക്കായി കത്ത് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications