ഓരോ മഴയും ഇടുക്കിയെ കൂടുതല്‍ മുറിവേല്‍പ്പിക്കുന്നു!!! ജനങ്ങൾ പ്രതിസന്ധിയിൽ...
തൊടുപുഴ: ഒരു വലിയമഴ ഇപ്പോഴും ഇടുക്കി ജില്ലയെ കൂടുതലായി മുറിവേല്‍പ്പിക്കുന്നു. പ്രളയം തകര്‍ത്ത മലയോര മേഖലകളില്‍ കാലവര്ഷകെടുതിക്ക് പുറമെ ഇടക്കിടെ പെയ്യുന്ന അതിശക്തമായ മഴ അപ്രതീക്ഷിതമായ തിരിച്ചടികളാണ് നല്‍കുന്നത്. പ്രളയത്തിനുശേഷം ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഗതാഗതം പുനസ്ഥാപിച്ചിരിക്കുന്നത് താല്ക്കാലികമായ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്. മഴപെയ്യുമ്പോള്‍ ആദ്യം തകരാറിലാകുന്നതും ഈ താല്‍ക്കാലിക സംവിധാനങ്ങള്‍തന്നെ.
ഗജ ചുഴലികാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അനുഭവപ്പെട്ട മഴയും ഇത്തരത്തില്‍ വലിയ നാശങ്ങള്തന്നെ ജില്ലക്കുണ്ടാക്കി. മൂന്നാര്‍, പന്നിയാര്‍കുട്ടി, വാളറ, നേര്യമംഗലം.വെള്ളത്തൂവല്‍ തുടങ്ങി നിരവധി മേഖലകളില്‍ ഗതഗാതം ഭാഗകമായി നിലച്ചിരുന്നു. മണ്ണിടിഞ്ഞ് മുമ്പ് ഗതാഗതം തടസ്സപ്പെട്ട മേഖലകളില്‍തന്നെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതും അതിശക്തമായ മഴവെള്ളപാച്ചില്‍ അനുഭവപ്പെട്ടതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

മുമ്പ് തകര്‍ന്ന റോഡുകളുടെയും ഓടകളുടെയും നിര്‍മ്മാണം പുനരാംഭിക്കാന്‍ കഴിയാത്തതും കൂടുതല്‍ ബുദ്ധിമുണ്ടാണ് ഉണ്ടാക്കുന്നത്.മഴയെ അതിജീവിച്ച് കാര്‍ഷിക മേഖലയില്‍ പുതിയ പ്രതീക്ഷകളോടെ കൃഷികള്‍ ആരംഭിക്കുന്ന കര്‍ഷകര്‍ക്കും തിരിച്ചടിയാണ് കാലതെറ്റിയുള്ള ശക്തമായ മഴ. ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയും ഈ തിരിച്ചടി നേരിടുന്നു.നിലവില്‍ മഴമാറി കൂടുതല്‍ സഞ്ചാരികള്‍ എത്തിതുടങ്ങുന്ന സാഹചര്യങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷിടിച്ചുകൊണ്ട് വീണ്ടും മഴയെത്തുന്നത്. അതുകൊണ്ടുതന്നെ സഞ്ചാരികള്‍ മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളിലേക്ക് എത്തിന്നതിനും മടിക്കുന്നു. ഇത് വിനോദ സഞ്ചാര മേഖലക്കും കനത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications