ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓരോ മഴയും ഇടുക്കിയെ കൂടുതല്‍ മുറിവേല്‍പ്പിക്കുന്നു!!! ജനങ്ങൾ പ്രതിസന്ധിയിൽ...

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഒരു വലിയമഴ ഇപ്പോഴും ഇടുക്കി ജില്ലയെ കൂടുതലായി മുറിവേല്‍പ്പിക്കുന്നു. പ്രളയം തകര്‍ത്ത മലയോര മേഖലകളില്‍ കാലവര്‍ഷകെടുതിക്ക് പുറമെ ഇടക്കിടെ പെയ്യുന്ന അതിശക്തമായ മഴ അപ്രതീക്ഷിതമായ തിരിച്ചടികളാണ് നല്‍കുന്നത്. പ്രളയത്തിനുശേഷം ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഗതാഗതം പുനസ്ഥാപിച്ചിരിക്കുന്നത് താല്‍ക്കാലികമായ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്. മഴപെയ്യുമ്പോള്‍ ആദ്യം തകരാറിലാകുന്നതും ഈ താല്‍ക്കാലിക സംവിധാനങ്ങള്‍തന്നെ.

<strong>പെൺകുട്ടിയുടെ പടമെടുത്ത് മോർഫ് ചെയ്തു; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി... രണ്ട് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ!!</strong>പെൺകുട്ടിയുടെ പടമെടുത്ത് മോർഫ് ചെയ്തു; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി... രണ്ട് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ!!

ഗജ ചുഴലികാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അനുഭവപ്പെട്ട മഴയും ഇത്തരത്തില്‍ വലിയ നാശങ്ങള്‍തന്നെ ജില്ലക്കുണ്ടാക്കി. മൂന്നാര്‍, പന്നിയാര്‍കുട്ടി, വാളറ, നേര്യമംഗലം.വെള്ളത്തൂവല്‍ തുടങ്ങി നിരവധി മേഖലകളില്‍ ഗതഗാതം ഭാഗകമായി നിലച്ചിരുന്നു. മണ്ണിടിഞ്ഞ് മുമ്പ് ഗതാഗതം തടസ്സപ്പെട്ട മേഖലകളില്‍തന്നെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതും അതിശക്തമായ മഴവെള്ളപാച്ചില്‍ അനുഭവപ്പെട്ടതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

Rain

മുമ്പ് തകര്‍ന്ന റോഡുകളുടെയും ഓടകളുടെയും നിര്‍മ്മാണം പുനരാംഭിക്കാന്‍ കഴിയാത്തതും കൂടുതല്‍ ബുദ്ധിമുണ്ടാണ് ഉണ്ടാക്കുന്നത്.മഴയെ അതിജീവിച്ച് കാര്‍ഷിക മേഖലയില്‍ പുതിയ പ്രതീക്ഷകളോടെ കൃഷികള്‍ ആരംഭിക്കുന്ന കര്‍ഷകര്‍ക്കും തിരിച്ചടിയാണ് കാലതെറ്റിയുള്ള ശക്തമായ മഴ. ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയും ഈ തിരിച്ചടി നേരിടുന്നു.നിലവില്‍ മഴമാറി കൂടുതല്‍ സഞ്ചാരികള്‍ എത്തിതുടങ്ങുന്ന സാഹചര്യങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷിടിച്ചുകൊണ്ട് വീണ്ടും മഴയെത്തുന്നത്. അതുകൊണ്ടുതന്നെ സഞ്ചാരികള്‍ മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളിലേക്ക് എത്തിന്നതിനും മടിക്കുന്നു. ഇത് വിനോദ സഞ്ചാര മേഖലക്കും കനത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Idukki
English summary
Idukki toubled for heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X