അവധിയെത്തിയിട്ടും ആളനക്കമില്ലാതെ ഇടുക്കിയുടെ വിനോദ സഞ്ചാര ഇടങ്ങള്‍: കുറിഞ്ഞി സീസണ് അവസാനിക്കാറായി
മൂന്നാര്‍: സാധാരണ അവധി ദിവസങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലെല്ലാം കനത്ത തിരക്കാണ് ഇടുക്കി ജില്ലയില്‍ അനുഭവപ്പെട്ടിരുന്നതെങ്കിലും ഇക്കുറി സ്ഥിതി മറിച്ചാണ്. തുലാമഴ ശക്തിപ്രാപിച്ചതാണ് വിനോദ സഞ്ചാര മേഖല അനാഥമാകാനുള്ള പ്രധാന കാരണം. അടിക്കടി ഏര്‍പ്പെടുത്തുന്ന നിരോധനവും സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകന് കാരണമായി.
പ്രളയത്തിന് ശേഷം നീലക്കുറിഞ്ഞി വസന്തമെത്തിയെങ്കിലും പ്രതീക്ഷിച്ച സഞ്ചാരികളുടെ പത്തുശതമാനംപ്പോലും ഈ സീസണില്‍ മൂന്നിറില്‍ എത്തിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുറിഞ്ഞി പൂത്തതിനു പിന്നാലെ സഞ്ചാരികള്‍ എത്തി തുടങ്ങിയിരുന്നെങ്കിലും ഇടക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതും ശക്തമായ തുലാമഴ തുടരുന്നതിനാലും പലരും ഇടുക്കിയെ ഉപേക്ഷിച്ച നിലയിലാണ്. നിരോധനം പിന്‍വലിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോളും സഞ്ചാരികളുടെ കടന്നുവരവിന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. പൂജ അവധി സമയങ്ങളില്‍ സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയായിരുന്നു ഇടുക്കിയെന്ന മലയോര ജില്ലക്കുണ്ടായിരുന്നത്.

എന്നാല്‍ ഉച്ചയ്ക്ക് ശേഷം പെയ്യുന്ന കനത്ത മഴയും ഇടിയും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാല്‍ സഞ്ചാരികള്‍ എത്തിയാല്കൂടി പെട്ടന്നു തിരികെ മടങ്ങുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാകുന്നത്.മഴമാറാതെ നില്ക്കുന്നതിനാല് കുറിഞ്ഞി വസന്തം വളരെ കുറച്ച് ദിവസങ്ങള്കൂടിമാത്രമേ ശേഷിക്കു. അതേസമയം ശബരിമല വിഷയവുമായി ബബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലും വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തരിച്ചടിയായി മാറി.
മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകളില്‍ മുന്‍കൂട്ടി റൂം ബുക്ക് ചെയ്തവരില്‍ നിരവധി പേര് ബുക്കിംഗ് പിന്‍വലിച്ച് യാത്ര വേണ്ടെന്ന് വച്ചിരിക്കുകയാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല,മറയൂര്‍ ആനയിറങ്കല്‍, പൊന്മുടി, നാടുകാണി, ശ്രീനാരായണപുരം തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഇന്ന് ആളൊഴിഞ്ഞ അവസ്ഥയിലാണ്. ഇതോടെ കാര്‍ഷിക മേഖലയ്ക്കുണ്ടായ തിരിച്ചടി വിനോദ സഞ്ചാര മേഖലയിലൂടെ മറികടക്കാമെന്ന ഇടുക്കിയുടെ സ്വപനങ്ങളും അസ്ഥമിക്കുകയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications