ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവധിയെത്തിയിട്ടും ആളനക്കമില്ലാതെ ഇടുക്കിയുടെ വിനോദ സഞ്ചാര ഇടങ്ങള്‍: കുറിഞ്ഞി സീസണ്‍ അവസാനിക്കാറായി

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: സാധാരണ അവധി ദിവസങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലെല്ലാം കനത്ത തിരക്കാണ് ഇടുക്കി ജില്ലയില്‍ അനുഭവപ്പെട്ടിരുന്നതെങ്കിലും ഇക്കുറി സ്ഥിതി മറിച്ചാണ്. തുലാമഴ ശക്തിപ്രാപിച്ചതാണ് വിനോദ സഞ്ചാര മേഖല അനാഥമാകാനുള്ള പ്രധാന കാരണം. അടിക്കടി ഏര്‍പ്പെടുത്തുന്ന നിരോധനവും സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകന്‍ കാരണമായി.

<strong>സ്ത്രീകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന വിശ്വാസികളെന്ന ആള്‍കൂട്ടം" title="സ്ത്രീകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന വിശ്വാസികളെന്ന ആള്‍കൂട്ടം" ശബരിമല സമരം വാര്‍ത്തയാക്കി ബിബിസി" />സ്ത്രീകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന വിശ്വാസികളെന്ന ആള്‍കൂട്ടം" ശബരിമല സമരം വാര്‍ത്തയാക്കി ബിബിസി

പ്രളയത്തിന് ശേഷം നീലക്കുറിഞ്ഞി വസന്തമെത്തിയെങ്കിലും പ്രതീക്ഷിച്ച സഞ്ചാരികളുടെ പത്തുശതമാനംപ്പോലും ഈ സീസണില്‍ മൂന്നിറില്‍ എത്തിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുറിഞ്ഞി പൂത്തതിനു പിന്നാലെ സഞ്ചാരികള്‍ എത്തി തുടങ്ങിയിരുന്നെങ്കിലും ഇടക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതും ശക്തമായ തുലാമഴ തുടരുന്നതിനാലും പലരും ഇടുക്കിയെ ഉപേക്ഷിച്ച നിലയിലാണ്. നിരോധനം പിന്‍വലിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോളും സഞ്ചാരികളുടെ കടന്നുവരവിന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. പൂജ അവധി സമയങ്ങളില്‍ സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയായിരുന്നു ഇടുക്കിയെന്ന മലയോര ജില്ലക്കുണ്ടായിരുന്നത്.

anayirankaldam

എന്നാല്‍ ഉച്ചയ്ക്ക് ശേഷം പെയ്യുന്ന കനത്ത മഴയും ഇടിയും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാല്‍ സഞ്ചാരികള്‍ എത്തിയാല്‍കൂടി പെട്ടന്നു തിരികെ മടങ്ങുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാകുന്നത്.മഴമാറാതെ നില്‍ക്കുന്നതിനാല്‍ കുറിഞ്ഞി വസന്തം വളരെ കുറച്ച് ദിവസങ്ങള്‍കൂടിമാത്രമേ ശേഷിക്കു. അതേസമയം ശബരിമല വിഷയവുമായി ബബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലും വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തരിച്ചടിയായി മാറി.

മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകളില്‍ മുന്‍കൂട്ടി റൂം ബുക്ക് ചെയ്തവരില്‍ നിരവധി പേര്‍ ബുക്കിംഗ് പിന്‍വലിച്ച് യാത്ര വേണ്ടെന്ന് വച്ചിരിക്കുകയാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല,മറയൂര്‍ ആനയിറങ്കല്‍, പൊന്മുടി, നാടുകാണി, ശ്രീനാരായണപുരം തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഇന്ന് ആളൊഴിഞ്ഞ അവസ്ഥയിലാണ്. ഇതോടെ കാര്‍ഷിക മേഖലയ്ക്കുണ്ടായ തിരിച്ചടി വിനോദ സഞ്ചാര മേഖലയിലൂടെ മറികടക്കാമെന്ന ഇടുക്കിയുടെ സ്വപനങ്ങളും അസ്ഥമിക്കുകയാണ്.

Idukki
English summary
idukki tourism season under threat without tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X