മുന്‍ എസ്റ്റേറ്റ് ജീവനക്കാരന്റെ പ്ലാന്‍... 52 കിലോ ഏലയ്ക്ക മോഷ്ടിച്ച് കടത്തി, ഒടുവില്‍ പിടിയില്‍
ഇടുക്കി: ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഏലയ്ക്ക മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. ഇടുക്കി രാജാക്കാട് മൂന്നുറേക്കറിലുള്ള ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഏലയ്ക്ക മോഷ്ടിച്ച സംഭവത്തിലാണ് രണ്ട് പേര്‍ പിടിയിലായത്. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ മല്ലിംഗാപുരം കര്‍ണരാജ, മാവടി ചന്ദനപ്പാറ മുത്തുക്കറുപ്പന്‍ എന്നിവരെ ആണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 19 നായിരുന്നു സംഭവം. മുന്നൂറേക്കര്‍ എസ്റ്റേറ്റിലെ മുന്‍ ജീവനക്കാരനായിരുന്ന തമിഴ്‌നാട് മല്ലിംഗാപുരം സ്വദേശി രാജേഷ് ആസൂത്രണം ചെയ്തത് പ്രകാരമായിരുന്നു മോഷണം. രാജേഷിന്റെ നിര്‍ദേശ പ്രകാരം കര്‍ണരാജയും മുത്തുക്കറുപ്പനും എസ്റ്റേറ്റില്‍ എത്തി 52 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഏലയ്ക്ക മോഷ്ടിക്കുകയായിരുന്നു. സ്റ്റോറിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം.

മോഷ്ടിച്ച ഏലയ്ക്കയെല്ലാം പുത്തടിയിലെ മലഞ്ചരക്ക് കടയിലെത്തിച്ച് കടയില്‍ എത്തിച്ച് വില്‍ക്കുകയായിരുന്നു. മുത്തുക്കറുപ്പന്റെ വാഹനത്തില്‍ കയറ്റിയാണ് ഏലയ്ക്ക കൊണ്ടുപോയത്. സി സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച മല്ലിംഗാപുരം കള്ള് ഷാപ്പിന് അടുത്ത് നിന്നാണ് കര്‍ണരാജയെ പിടികൂടിയത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാവടി ചന്ദനപ്പാറ സൂര്യാ പ്ലാന്റേഷന്‍ ലയത്തില്‍ താമസിക്കുന്ന മുത്തുക്കറുപ്പനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഏലയ്ക്ക കടത്തിക്കൊണ്ട് പോയ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications