ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജമലയിൽ നിന്ന് കണ്ടെടുത്തത് 11 മൃതദേഹങ്ങൾ: രക്ഷാപ്രവർത്തനം ഊർജ്ജിതം, എൻഡിആർഎഫ് ഇടുക്കിയിലേക്ക്

Google Oneindia Malayalam News

മൂന്നാർ: ഇടുക്കി മൂന്നാറിലെ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ തോട്ടം തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളാണ് തകർന്നിട്ടുള്ളത്. മണ്ണിടിച്ചിലിൽ 11 പേർമരിച്ചിട്ടുണ്ട്. ഇനി കണ്ടെത്താനുള്ളത് 55 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിവരം. മരിച്ച 11 പേരുടെയും മൃതദേഹങ്ങൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട പത്ത് പേരെ ഇതിനകം രക്ഷിച്ച് ടാറ്റാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റും.

 ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിന്റെ വീട്ടിൽ പോലീസ് പരിശോധന, പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്!! ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിന്റെ വീട്ടിൽ പോലീസ് പരിശോധന, പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്!!

മൂന്നാറിലെ രാജമലയ്ക്കടുക്കുന്ന നെയ്മക്കാട് ഡിവിഷനിൽ ഉൾപ്പെടുന്ന പെട്ടിമുടിയിലാണ് മണ്ണിടിഞ്ഞിട്ടുള്ളത്. 83 ഓളം പേർ താമസിച്ചിരുന്ന ലയങ്ങൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണിട്ടുള്ളത്. ഇതിൽ രണ്ട് ലയങ്ങൾ തകർന്നുവെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള തോട്ടം തൊഴിലാളികളാണ് ലയങ്ങളിൽ കഴിഞ്ഞിരുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിച്ച് വരികയാണ്. നിലവിൽ പ്രതികൂല കാലാവസ്ഥ മൂലം എയർലിഫ്റ്റിംഗ് സാധ്യമല്ലെങ്കിലും സർക്കാർ ഇത് സംബന്ധിച്ച ആലോചനകൾ നടത്തിവരുന്നുണ്ട്. കനത്ത മഴയും മഞ്ഞുമുൾപ്പെടെ പ്രതികൂല കാലാവസ്ഥയാണ് പെട്ടിമുടിയിൽ ഇപ്പോഴുള്ളതെന്നും റെവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Munnar Tehsildar Confirms 11 De@th In Rajamala Landslide| Oneindia Malayala,
 landslideidukki-1

രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയെ രാജമലയിലേക്ക് അയച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാജമലയിലെ രക്ഷാപ്രവർത്തനത്തിന് വണ്ടി തൃശ്ശൂരിൽ നിന്നുള്ള എൻഡിആർഎഫ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രദേശവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെയാണ് മണ്ണിടിച്ചിലുണ്ടായ വിവരം പുറംലോകമറിയുന്നത്. രാത്രിയോ പുലർച്ചെയോ ആണ് അപകടം നടന്നതെന്നാണ് കരുതുന്നത്. മൂന്നാറിൽ 20 കിലോമീറ്റർ ദൂരം മാത്രമാണ് രാജമലയിലേക്ക് ഉള്ളത്.

കഴിഞ്ഞ പ്രളയത്തിൽ പാലം തകർന്നതോടെ താൽക്കാലികമായി നിർമിച്ച പെരിയവര പാലം ഒലിച്ചുപോയതോടെ വനമേഖല ചുറ്റിയാൽ മാത്രമേ ഇങ്ങോട്ട് എത്തിപ്പെടാൻ കഴിയുകയുള്ളൂ. വനംവകുപ്പിന്റെയും പ്രദേശത്തെ ആദിവാസികളുടെയും നേതൃത്വത്തിലാണ് പ്രാഥമിക രക്ഷാ പ്രവർത്തനം ആരംഭിച്ചത്. പെരിയവര പാലത്തിന് നടുവിൽ മണ്ണിട്ട് നിർമിച്ച താൽക്കാലിക അപ്രോച്ച് റോഡിലൂടെയാണ് പരിക്കേറ്റവരെ പുറത്തേക്ക് എത്തിക്കുന്നത്.

വയനാട്ടില്‍ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; നിരവധി കുടുംബങ്ങളെ മാറ്റിവയനാട്ടില്‍ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; നിരവധി കുടുംബങ്ങളെ മാറ്റി

 സപ്തംബർ ഒന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നേക്കും; രണ്ട് ഷിഫ്റ്റുകൾ പരിഗണനയിൽ സപ്തംബർ ഒന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നേക്കും; രണ്ട് ഷിഫ്റ്റുകൾ പരിഗണനയിൽ

രാജമലയില്‍ രക്ഷാപ്രവര്‍ത്തനം ആരഭിച്ചു; ഹെലികോപ്ടര്‍ അയക്കുന്നതും പരിഗണിക്കുന്നുരാജമലയില്‍ രക്ഷാപ്രവര്‍ത്തനം ആരഭിച്ചു; ഹെലികോപ്ടര്‍ അയക്കുന്നതും പരിഗണിക്കുന്നു

പെരിയാറില്‍ വെള്ളപ്പൊക്കം; ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം, ചൊവ്വാഴ്ചവരെ മഴ കനക്കുംപെരിയാറില്‍ വെള്ളപ്പൊക്കം; ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം, ചൊവ്വാഴ്ചവരെ മഴ കനക്കും

Idukki
English summary
Idukki Urulpottal: Atleast 11 Bodies Have Been Recovered From The Site, More Number Of People Are Trapped In Rajamala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X