ആത്മഹത്യ ചെയ്യുന്നു, ഇന്‍ക്വസ്റ്റിനായി തയ്യാറായിക്കോ; സഹപ്രവര്‍ത്തകനെ അറിയിച്ച് പൊലീസുകാരന്‍ ജീവനൊടുക്കി
ഇടുക്കി: പൊലീസുകാരന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍. ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സി പി ഒ ആലപ്പുഴ സ്വദേശി എ ജി രതീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് രതീഷ് ആത്മഹത്യ ചെയ്തത്. സഹപ്രവര്‍ത്തകനോട് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തയ്യാറായി കൊള്ളാനും പറഞ്ഞ ശേഷമാണ് രതീഷ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ് കുറച്ച് നാളുകളായി മെഡിക്കല്‍ ലീവിലായിരുന്ന രതീഷ് വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. എന്നാല്‍ ഇദ്ദേഹം സ്റ്റേഷനിലെത്തിയിരുന്നില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ ഫോണ്‍ ഓഫായിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ ഇയാളുടെ ഫോണ്‍ ഓണായി. ഈ സമയം സഹപ്രവര്‍ത്തകന്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ മരിക്കാന്‍ പോകുകയാണ് എന്ന് അറിയിക്കുകയായിരുന്നു.

സഹപ്രവര്‍ത്തകന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് കുമളി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് രതീഷിനെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമളി പൊലീസിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ശില്‍പയാണ് മരിച്ച രതീഷിന്റെ ഭാര്യ. രതീഷിനെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയില്‍ കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രതീഷ് കുടുംബ സമേതം കുമളി സ്‌കൂളിന് സമീപം വാടകയ്ക്കാണ് താമസിച്ചിരുന്നത്.


Click it and Unblock the Notifications