• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പെട്ടിമുടിയെ മറക്കാനാകാതെ ഇടുക്കി; മ്യൂസിയവും തദ്ദേശ തിരഞ്ഞെടുപ്പും... ജില്ല പിന്നിട്ട 2020 ഇങ്ങനെ

ഇടുക്കി: 2020 വര്‍ഷം പിന്നിടുകയാണ്. സന്തോഷങ്ങളും സന്താപവും സമ്മാനിച്ച ഈ വര്‍ഷം കൊറോണ വൈറസ് രോഗത്തിന്റെ പേരിലാകും ഒരു പക്ഷേ വരും തലമുറ ഓര്‍ക്കുക. എന്നാല്‍ ഇടുക്കിക്കാര്‍ക്ക് പെട്ടിമുടിയെ ഓര്‍ക്കാതെ 2020 ഉണ്ടാകില്ല. സംസ്ഥാനം ഏറെ അമ്പരപ്പോടെ കണ്ട പ്രതൃതി ദുരന്തമായിരുന്നു പെട്ടുമുടി ഉരുള്‍പൊട്ടല്‍.

കേരളത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമാണ് കഴിഞ്ഞ ആഗസ്റ്റ് ഏഴിന് പെട്ടിമുടിയിലുണ്ടായത്. 70 പേര്‍ ദുരന്തത്തിന് ഇരയായി. 61 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവര്‍ മണ്ണിനടിയില്‍പ്പെട്ടു. ദിവസങ്ങളോളം നീണ്ട തിരിച്ചിലില്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചെങ്കിലും മുഴുവന്‍ പേരെയും കണ്ടെത്താന്‍ സാധിച്ചില്ല. കേരളത്തില്‍ ഒരു ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് പെട്ടിമുടിയിലാണ്.

പയിനാവ് കുയിലുമലയില്‍ പുരാവസ്തു വകുപ്പിന്റെ ജില്ലാ പൈതൃക മ്യൂസിയം നാടിന് സമര്‍പ്പിച്ചതും ഈ വര്‍ഷമാണ്. നാടിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രധാന കണ്ടെത്തലുകള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിനെ പറ്റി പറയാതെ 2020ലെ സംഭവങ്ങള്‍ പൂര്‍ത്തിയാകില്ല. സംസ്ഥാനത്തെ മറ്റിടങ്ങളെ പോലെ ഇടുക്കിയിലും എല്‍ഡിഎഫ് മുന്നേറ്റമായിരുന്നു. സാധാരണ യുഡിഎഫിനൊപ്പം നില്‍ക്കുന്ന ജില്ലയില്‍ ഇത്തവണ എല്‍ഡിഎഫ് മുന്നേറ്റം കാഴ്ചവച്ചു. 10 വര്‍ഷത്തിന് ശേഷം ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നേറ്റം പ്രകടമായി. അതേസമയം, കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ നാടായ വട്ടവടയില്‍ എല്‍ഡിഎഫിന് തിരിച്ചടിയേറ്റതും എടുത്തുപറയേണ്ടതാണ്.

അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍

കൊറോണ കാരണമായി വന്ന മാറ്റം തിരഞ്ഞെടുപ്പിന് ശേഷമുള്ള സത്യപ്രതിജ്ഞയിലും പ്രതിഫലിച്ചു. രോഗ സംശയമുള്ള വിജയികള്‍ പിപിഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞക്കെത്തിയത്. ആലക്കോട്, വണ്ടിപെരിയാര്‍, പള്ളിവാസല്‍, നെടുങ്കണ്ടം പഞ്ചായത്തുകളില്‍ പിപിഇ കിറ്റ് ധരിച്ചെത്തി സത്യപ്രതിജ്ഞ ചെയ്തവരുണ്ടായിരുന്നു.

അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍

ഏറ്റവും ഒടുവില്‍ വാഗമണിലെ റിസോര്‍ട്ടില്‍ ലഹരി മരുന്ന് വേട്ടയും നിശാ പാര്‍ട്ടിയുമാണ് ജില്ലയില്‍ നിന്ന് ഉയര്‍ന്നു വന്ന പ്രധാന വാര്‍ത്ത. സിപിഐ നേതാവിന്റെ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ മോഡലുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പങ്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

cmsvideo
  തിങ്കളഴ്ച വാക്സിൻ രാജ്യത്ത് ലഭ്യമാകും..വിവരങ്ങൾ | Oneindia Malayalam
  Idukki

  English summary
  Idukki Year End news 2020; What was top stories in Idukki this year
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X