മരണവീട്ടില്‍ സംഘര്‍ഷം; യുവാവിനെ കുത്തി കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം
ഇടുക്കി: മരണവീട്ടിലെ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാന്‍സിസിന് ആണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവും ആയ ജിന്‍സണ്‍ പൗവ്വത്താണ് ഫ്രിജോ ഫ്രാന്‍സിനെ ആക്രമിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.
മരണവീട്ടില്‍ എത്തിയ ജിന്‍സണ്‍ പൗവ്വത്തും ഫ്രിജോ ഫ്രാന്‍സിസും വീടിന് പുറത്തിരുന്ന് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയ സംസാരങ്ങളും ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായി. ഇതില്‍ പ്രകോപിതനായിട്ടാണ് ജിന്‍സണ്‍ പൗവ്വത്ത് കത്തി ഉപയോഗിച്ച് ഫ്രിജോ ഫ്രാന്‍സിസിനെ കുത്തിയത്. ഫ്രിജോ ഫ്രാന്‍സിസിന്റെ വയറിലാണ് കുത്തേറ്റത്.

കത്തി വീശിയതിനെ തുടര്‍ന്ന് ചെറിയ പോറലുമേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടി ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിപുന്നു. വയറിന് മാരക കുത്തേറ്റ ഇയാളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ ജിന്‍സണ്‍ പൗവ്വത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications