ഭര്‍ത്താവ് ആത്മഹത്യ ചെയ്തിട്ട് 3 മാസം; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
തൊടുപുഴ: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി ജില്ലയിലെ തൊടുപുഴ തോപ്രാംകുടിയില്‍ ആണ് നാടിനെ നടുക്കിയ സംഭവം. തോപ്രാംകുടി സ്‌കൂള്‍ സിറ്റി പെരുക്കന്‍ കവല പുത്തന്‍ പുരയ്ക്കല്‍ കുഞ്ഞേട്ടന്റെ ഇളയ മകള്‍ ഡീനു ലൂയിസ് ( 35 ) ആണ് മരിച്ചത്. ഡീനുവിന്റെ അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ജീവനൊടുക്കിയത് എന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് സംഭവം. ഇന്ന് പുലര്‍ച്ചെ ഗുരുതരാവസ്ഥയില്‍ കണ്ട ഇരുവരെയും ബന്ധുക്കള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡീനുവിന് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നു എന്നാണ് സമീപവാസികള്‍ പറയുന്നത്. ഡീനുവിന്റെ ഭര്‍ത്താവ് ഇരട്ടയാര്‍ നാലുമുക്ക് പുന്നപ്ലാക്കല്‍ ജസ്റ്റിന്‍ മൂന്ന് മാസം മുന്‍പു ജീവനൊടുക്കിയിരുന്നു..

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഡീനു തൂങ്ങി മരിക്കുകയായിരുന്നു. ഡീനുവിനെ തൂങ്ങിയ നിലയിലും കുഞ്ഞിനെ തൊട്ടിലില്‍ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. ജസ്റ്റിന്റെ മരണത്തിന് ശേഷം ആണ് ഡീനു മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നത് എന്നാണ് വിവരം.












Click it and Unblock the Notifications