ഉടുമ്പന്‍ചോലയില്‍ എംഎം മണി തോറ്റാല്‍ 140 ഇടത്തും എല്‍ഡിഎഫ് തോല്‍ക്കും; മനോരമക്കെതിരെ ജോയ്സ് ജോര്‍ജ്
തൊടുപുഴ: നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതുവരെ പുറത്ത് വന്ന സര്‍വേകളില്‍ നിന്നെല്ലാം വ്യത്യസ്മായി ഒരോ മണ്ഡലത്തിലേയും ജയ-പരാജയ സാധ്യതകള്‍ വ്യക്തമാക്കുന്നു സര്‍വേയാണ് മനോരമ ന്യൂസ് പുറത്ത് വിടുന്നത്. സര്‍വേ രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മന്ത്രിമാരായ എസി മൊയ്തീന്‍, എംഎം മണി എന്നിവര്‍ ഉള്‍പ്പടെ എല്‍ഡിഎഫിലെ പ്രമുഖര്‍ തോല്‍ക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എന്നാല്‍ മരണക്കിടക്കയിലായിപോയ യുഡിഎഫിനും കോൺഗ്രസിനും വെന്റിലേറ്ററുo ഓക്സിജനും നൽകാനുള്ള ശ്രമമാണ് ഈ സര്‍വേയിലുടെ മനോരമ നടത്തുന്നതെന്നാണ് മുന്‍ എംപിയായ ജോയ്സ് ജോര്‍ജ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കമൽഹാസൻ, ചിത്രങ്ങൾ കാണാം
Recommended Video

മനോരമയുടെ സർവ്വെ
മരണക്കിടക്കയിലായിപോയ യുഡിഎഫിനും കോൺഗ്രസിനും വെന്റിലേറ്ററുo ഓക്സിജനും നൽകാനുള്ള മനോരമയുടെ സർവ്വേ പ്രവചനശ്രമം കണ്ടു. മലയാള മനോരമ ന്യൂസ് ചാനലിന്റെ സർവ്വേ സംബന്ധിച്ഛ് ഇന്നലെതന്നെ ഒരു പോസ്റ്റ് ഇട്ടിരുന്നു. രണ്ടാം ദിവസത്തെ ഫലപ്രഖ്യാപനം തുടങ്ങിയപ്പോൾ തന്നെ മറ്റൊരുപോസ്റ്റും ഇട്ടിരുന്നു.

ചേലക്കര മണ്ഡലത്തില്‍
ചേലക്കര അസംബ്ലി നിയോജക മണ്ഡലത്തിൽ സഖാവ് രാധാകൃഷ്ണൻ തോൽക്കുമെന്ന ഫലപ്രവചനം കണ്ടപ്പോളാണ് എഴുതിയത്. പിന്നീട് ഉടുമ്പൻചോല അസംബ്ലി നിയോജക മണ്ഡലത്തിൽ സഖാവ് എം എം മണി തോൽക്കുമെന്ന പ്രവചനം കണ്ടപ്പോഴാണ് വീണ്ടും എഴുതുന്നത്. ഉടുമ്പൻചോല മണ്ഡലത്തിൽ മത്സരം പോലുമില്ലത്ര.

കോൺഗ്രസും യുഡിഎഫും
ജോണി ലൂക്കോസ് കഴിഞ്ഞദിവസം ഇപ്രകാരം പറയുന്നത് കേൾക്കുകയുണ്ടായി. "കോൺഗ്രസും യുഡിഎഫും ജയിച്ചു കാണണമെന്നു കരുതുന്ന നമ്മളെ പോലുള്ളവർ പോലും" ഇതിൽനിന്ന് ജോണി ലൂക്കോസും മനോരമയിലെ ചിലറിപ്പോർട്ടർമാരും മനോരമതന്നെയും എത്രത്തോളം കോൺഗ്രസും കമ്യൂണിസ്റ്റ് വിരുദ്ധവുമാണെന്ന് കാണാനാവും.

ഇടുക്കി ജില്ലയില്‍
പ്രേക്ഷകർക്ക് നേരറിവുള്ള സ്വന്തം നിയോജകമണ്ഡലങ്ങളിലെ പ്രവചനങ്ങളുടെ കള്ളത്തരം മറ്റു നിയോജക മണ്ഡലങ്ങളിലെ പ്രവചനങ്ങളുമായി താരതമ്യം ചെയ്യില്ലെന്ന ചിന്തയാണ് മനോരമയുടെ ധൈര്യം. ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ആൾ എന്ന നിലയിൽ എനിക്കൊന്നുറപ്പിച്ച് പറയാനാവും.

എം എം മണി പരാജയപ്പെട്ടാൽ
ഉടുമ്പൻചോലയിൽ ശ്രീ എം എം മണി പരാജയപ്പെട്ടാൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരിക്കും. ശ്രീ എം എം മണി 35000 ലേറെ വോട്ടുകൾക്ക് ഉടുമ്പൻചോലയിൽനിന്നും വിജയിക്കും എന്ന കാര്യത്തിൽ കോൺഗ്രസുകാർക്കുപോലും സംശയമുണ്ടാവില്ല. ഇതുതന്നെയാണ് ഇടുക്കിജില്ലയിലെയും സമീപ ജില്ലകളിലെയും അസംബ്ലി മണ്ഡലങ്ങളിലെ പൊതുസ്ഥിതി.

മനോരമയുടെ അജണ്ട
കോൺഗ്രസിനെയും ഉമ്മൻചാണ്ടിയെയും അധികാരത്തിൽ കൊണ്ടുവരിക എന്നത് മനോരമയുടെ അജണ്ടയാണ്. അതിനു പക്ഷെ ഒരു മാധ്യമത്തിൻറെ വിശ്വാസ്യതതന്നെ ഇല്ലാതാക്കേണ്ടതുണ്ടോയെന്ന് അവരാണ് ചിന്തിക്കേണ്ടത്. നുണ പറയുന്നത് ശീലവും ചിലപ്പോഴൊക്കെ അലങ്കാരവുമായി കാണുന്ന മനോരമയ്ക്കും ജോണിക്കും ഇത് മനസ്സിലാകണമെന്നില്ല.

ഉറപ്പാണ് എൽഡിഎഫ്
ഈ ഗവൺമെന്റിന്റെ നന്മ നേരിട്ടനുഭവിച്ച ജനങ്ങൾക്ക് എൽഡിഎഫിൻറെ തുടർഭരണം ഉറപ്പാക്കേണ്ടതുണ്ട്. അതിനായി നമ്മൾ ജാഗ്രതയോടുകൂടി മുന്നോട്ടു പോകണം. ജനാധിപത്യത്തിൽ ജനഹിതമാണ് നടപ്പാക്കേണ്ടത്. ജനഹിതം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അപ്പോൾ ഉറപ്പാണ് എൽഡിഎഫ്, ഉറപ്പാണ് തുടർഭരണം.
200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം
ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി പേളി: പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications