ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമം ലംഘിച്ച് ഇടുക്കിയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം: 150 മീറ്ററില്‍ കൂടുതലുള്ളവക്ക് വിലക്ക്!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: നിയമങ്ങള്‍ കാറ്റില്‍ പറത്തി ഹൈറേഞ്ചില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണം വ്യാപാകമാകുന്നു. നൂറ്റി അമ്പത് മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുവാന്‍ പാടില്ലെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അനധികൃതമായി വന്‍തോതില്‍ കുഴല്‍ കിണറുളുടെ നിര്‍മ്മാണം പലയിടങ്ങളിലും നടക്കുന്നത്. കാലാവസ്ഥ വ്യതിയാനവും ജലലഭ്യതാ കുറവും ഏറിയതോടെയാണ് ഹൈറേഞ്ച് മേഖലയില്‍ കുഴല്‍ കിണറുകളുടെ നിര്‍മ്മാണം സജീവമായത്.

<strong>കർണാടക വനത്തിനുള്ളിൽ മലയാളി വെടിയേറ്റ് മരിച്ചു; മരിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റെന്ന് സംശയം</strong>കർണാടക വനത്തിനുള്ളിൽ മലയാളി വെടിയേറ്റ് മരിച്ചു; മരിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റെന്ന് സംശയം

ഭൂഗര്‍ഭജലം ഓരോ വര്‍ഷവും താഴ്ന്നുപോകുന്നുവെന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് ഹൈറേഞ്ചില്‍ വ്യാപകമാകുന്ന കുഴല്‍ കിണറുകളുടെ നിര്‍മ്മാണത്തിന് ജില്ലാ ഭരണകൂടം പരിമിതികള്‍ ഏര്‍പ്പെടുത്തിയത്. നൂറ്റി അമ്പത് മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുവാന്‍ പാടില്ലെന്നതാണ് ജില്ലാ കളക്ടറുടെ ഉത്തരവ് ഈ ഉത്തരവ് നിലനില്‍ക്കുമ്പോളും ഹൈറേഞ്ച് മേഖലയില്‍ വന്‍തോതില്‍ കുഴല്‍ കിണറുകളുടെ നിര്‍മ്മാണം തുടരുന്നു.

borewell

നൂറ്റ് അമ്പത് മീറ്റര്‍ ആഴത്തിലുള്ള കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുന്നതിന് ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട് മെന്റില്‍ പണമടച്ച് അപേക്ഷ സമര്‍പ്പിക്കണം. ഇതിന് ശേഷം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയാണ് അനുമതി നല്‍കുന്നത്. എന്നാല്‍ പലമേഖലകളിലും രാത്രിയുടെ മറവില്‍ കൃത്യമായ അനുമതി വാങ്ങാതെ അനധികൃതമായിട്ടാണ് നൂറ്റി അമ്പത് അടിയില്‍ കൂടുതല്‍ കുഴിച്ച് കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ കുഴല്‍ കിണര്‍ വ്യാപാകമായാല്‍ ഹൈറേഞ്ചിന്റെ ഭൂഗര്‍ഭജല സംവിധാനത്തെ ഇത് വീണ്ടും സാരമായി ബാധിക്കുമെന്നത് ഉറപ്പാണ്.

Idukki
English summary
illegal bore wells in idukki after breaking rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X