ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറിലെ അനധികൃത നിര്‍മ്മാണം ദൗത്യ സംഘം പൊളിച്ചുനീക്കി, നിര്‍മ്മാണം രാത്രികാലങ്ങളില്‍...!!!

  • By Dest
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാര്‍ കോളനി റോഡില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങൾ ദൗത്യസംഘം പൊളിച്ചുനീക്കിയത്. രാത്രിയുടെ മറവില്‍ കഴിഞ്ഞ ദിവസമാണ് മൂന്നാര്‍ സിപിഎം ഓഫീസിന് സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കോളനിയില്‍ നിന്നും ഒഴുകിയെത്തുന്ന തോടിന് സമീപത്ത് ഇരുബ് കമ്പികള്‍ സ്ഥാപിച്ച് കോണ്‍ഗ്രീറ്റ് ചെയ്ത് ഇതിന് മുകളില്‍ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു പദ്ധതി.

 അഴിമതിക്കെതിരെ കടുത്ത നടപടിയുമായി മോദി സർക്കാർ; 15 ഉന്നത ഉദ്യോഗസ്ഥർക്ക് കൂടി നിർബന്ധിത വിരമിക്കൽ അഴിമതിക്കെതിരെ കടുത്ത നടപടിയുമായി മോദി സർക്കാർ; 15 ഉന്നത ഉദ്യോഗസ്ഥർക്ക് കൂടി നിർബന്ധിത വിരമിക്കൽ

നിര്‍മ്മാണം നടക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ മുന്‍വശത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. ഭൂമിക്ക് ചുറ്റും പ്ലാസ്റ്റിക്കുകള്‍ ഉപയോഗിച്ച് മറക്കുകയും ചെയ്തിരുന്നു. അതേ സമയം മൂന്നാര്‍ സ്പെഷല്‍ റവന്യു ഓഫീസിന് എതിര്‍വശത്തായി നടത്തിയ കൈയ്യേറ്റം കണ്ടില്ലെന്നായിരുന്നു തഹസില്‍ദാരുടെ നിലപാട്.

munnar

എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണുരാജ് നിര്‍മ്മാണം പൊളിച്ചുനീക്കാന്‍ ഉത്തരവിടുകയായിരുന്നു. മൂന്നാറില്‍ തുടര്‍ച്ചയായി വന്‍കിട കെട്ടിടങ്ങളാണ് ഇത്തരത്തില്‍ അനധികൃതമായി നിര്‍മ്മിക്കുന്നത്. പല കെട്ടിടങ്ങളും നിയമനടപടികള്‍ നേരിടുന്നുമുണ്ട്. കയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി് സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം.

Idukki
English summary
Illegal constructions demolished in Idukki,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X