ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പനംകുട്ടി വനമേഖലയില്‍ മാലിന്യ നിക്ഷേപം പതിവാകുന്നു, പാംബ്ല ജലാശയത്തെയും ബാധിക്കുന്നു...!!!

  • By Desk
Google Oneindia Malayalam News

അടിമാലി: പനംകുട്ടി വനമേഖലയില്‍ ഒരിടവേളക്കുശേഷം മാനില്യ നിക്ഷേപം പതിവാകുന്നു. പലരും രാത്രിക്കാലങ്ങളിലടക്കം റോഡരികില്‍ നിന്നും ചാക്കുകളില്‍കെട്ടി വനമേഖലയിലേക്ക് മാലിന്യ നിക്ഷേപിക്കുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. വനമേഖലയിലും ഒപ്പം പാംബ്ല അണക്കെട്ടിന്റെ വൃഷിടി പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കപ്പെടുന്നതായാണ് സമീപവാസികള്‍ പറയുന്നത്.

കോണ്‍ഗ്രസിനെ നയിക്കാന്‍ നാലു പേര്‍; തരൂരും കൊടിക്കുന്നിലും പട്ടികയില്‍, അന്തിമ തീരുമാനം ഉടന്‍കോണ്‍ഗ്രസിനെ നയിക്കാന്‍ നാലു പേര്‍; തരൂരും കൊടിക്കുന്നിലും പട്ടികയില്‍, അന്തിമ തീരുമാനം ഉടന്‍

മഴക്കാലമായതിനാല്‍ അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളില്‍ അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങള്‍ ജലാശത്തിലേക്ക് ഒഴുകിയെത്തുന്നുമുണ്ട്. പ്രദേശത്ത് മാലിന്യനിക്ഷേപം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും വകവെയ്ക്കാതെയാണ് വലിയ രീതിയിലുള്ള മാലിന്യ നിക്ഷേപം നടന്നു വരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ആഹാര സാധനങ്ങളും ഇത്തരത്തില്‍ നിക്ഷേപിക്കുന്നുണ്ട്.

waste

മുമ്പ് അണക്കെട്ട് തുറന്ന് വെള്ളം കുറച്ച സമയത്തും വന്‍തോതില്‍ ഷട്ടറുകളുടെ ഭാഗത്ത് പ്ലാസ്റ്റിക് അടിഞ്ഞുകൂടിയിരുന്നു. കട്ടപ്പന ഇടുക്കി, കുമളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്നവരാണ് പനംകുട്ടിമേഖലയിലൂടെ യാത്രചെയ്യുന്നത്. തിരക്ക് കുറവായതിനാല്‍ ഹൈറേഞ്ചില്‍ നിന്ന് കോതമംഗലത്തേക്കടക്കം പോകുന്നവരും ഈ വഴി ഉപയോഗിക്കാറുണ്ട്. രാത്രിക്കാലങ്ങളിലടക്കം നടത്തുന്ന മാലിന്യ നിക്ഷേപത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് പനംകുട്ടിനിവാസികളുടെ ആവശ്യം.

Idukki
English summary
Illegal dumping of waste near Panamkutty forest area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X