ഇടുക്കിയില്‍ ഞെട്ടി ജോസ് കെ മാണി; 300ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്, ജനപ്രതിനിധി രാജിവെച്ചു
തിരുവനന്തപുരം: ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് എം വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായിരിക്കുകയാണ്. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണണയുണ്ടാവുകയായിരുന്നു. പാലാ സീറ്റിന്റെ കാര്യത്തിലുള്ള ആശങ്ക എന്‍സിപി യോഗത്തില്‍ അറിയിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു എല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നും, തൽക്കാലം യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി എല്‍ഡിഎഫിന്റെ ഔദ്യോഗിക ഘടകക്ഷിയായെങ്കിലും അണികളുടെ കൊഴിഞ്ഞു പോക്ക് ഇപ്പോഴും തുടരുകയാണ്.

ഇടുക്കി കഞ്ചിയാറില്‍
എല്‍ഡിഎഫിലേക്ക് പോവാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിലെ മുന്നൂറോളം കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. കാഞ്ചിയാർ പഞ്ചായത്ത് അംഗം സിബി തൽസ്ഥാനം രാജിവെച്ചു. എഐസിസി അംഗം ഇഎം അഗസ്തി, ഡിസിസി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാര്‍ എന്നിവര്‍ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്കി.

രാജിക്കത്ത്
മുൻ പഞ്ചായത്ത് പ്രസിഡൻറും ഇടുക്കി താലൂക്ക് കാർഷിക വികസന ബാങ്ക് ഡയറക്ടറുമായ ഷിജി സിബി, കേരള കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ മറ്റമുണ്ട, യൂത്ത് ഫ്രണ്ട് സെക്രട്ടറി ഷിൽറ്റ് ആൻറണി, സിബിച്ചൻ പാറക്കൽ, സുഹൈബ് മുള്ളൻകുഴി തുടങ്ങിയവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. സ്വീകരണത്തിന് പിന്നാലെ പഞ്ചായത്ത് ഓഫിസിൽ എത്തി സിബി പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു.

കോട്ടയത്ത്
കോട്ടയത്ത് കേരളാ കോൺഗ്രസ് ജോസ് വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ്ഉം സംസ്ഥാന സമിതി അംഗവുമായ ജോർജ്കുട്ടി ഇരുമ്പുകുഴി ജോസഫ് ഗ്രൂപ്പിലേക്കാണ് മാറിയത്, കെ എം മാണി യെ അഴിമതിക്കാരനായി മുദ്രകുത്തി ബഡ്ജറ്റ് പോലും അവതരിപ്പിക്കാൻ അനുവദിക്കാത്ത എൽ ഡി ഫ് ലേക്ക് ചേക്കേറുന്ന ജോസ് കെ മാണിയുടെ തീരുമാനത്തിൽ പ്രീതിഷേധിച്ചു യു ഡി ഫ് മയും പി ജെ ജോസഫ് നേതൃത്ത്വം നൽകുന്ന കേരളാ കോൺഗ്രസുമായും ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിക്കുകയായിരുന്നെന്ന് ഇദ്ദേഹം പറഞ്ഞു

27 വർഷം
27 വർഷമായി കേരള കോൺഗ്രസ് എം വൈപ്പിൻ നിയോജകമണ്ഡലം പ്രസിഡന്റ് ഞാറക്കൽ പഞ്ചായത്ത് മെമ്പറും ആയ സാജു മേനാച്ചേരി യും ഞാറക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആന്റണി ഔവയുടെയും നേതൃത്വത്തിൽ ജോസ് കെ മാണി വിഭാഗത്തിൽ നിന്നും രാജിവെച്ച് പിജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിലേക്ക് കൂടുമാറി. പുതുതായി വന്നവരെ വർക്കിംഗ് ചെയർമാൻ ജോസഫ് സാർ ഷാളണിയിച്ച് സ്വീകരിച്ചു.

പിജെ ജോസഫിനൊപ്പം
ജോസ് ഗ്രൂപ്പ് വിഭാഗം നേതാവയ ഷൈജി ഓട്ടപ്പള്ളിയും ജോസ് ഗ്രൂപ്പിൽ നിന്ന് രാജി വെച്ച് പിജെ ജോസഫിനൊപ്പം ചേര്‍ന്നു. കഴിഞ്ഞ 38 വർഷക്കാലമായി തുടർന്നു പോന്ന യൂഡിഎഫ്- മാണി ഗ്രൂപ്പ് ബന്ധങ്ങൾക്ക് വിരാമമിട്ടു കൊണ്ട് കഴിഞ്ഞ ദിവസം LDFമായി പുതിയ സമവായത്തിന് തുടക്കം കുറിച്ചിരിക്കുന്ന നിലപാടിനെ അംഗീകരിക്കുവാൻ എനിക്ക് കഴിയുന്നില്ലെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു

രാഷ്ട്രീയ നിലപാടുകൾ
മാണി സാറിൻ്റെ രാഷ്ട്രീയ നിലപാടുകൾ ഇഷ്ടപ്പെട്ട് കേരള സ്റ്റുഡന്റ് കോണ്‍ഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ തുടങ്ങി വച്ച എൻ്റെ രാഷ്ട്രീയ നിലപാടുകളുമായി ഒരിക്കലും യോജിക്കാത്ത തീരുമാനങ്ങളുമായി സഹകരിച്ച് മാണി വിഭാഗത്തിൽ തുടർന്ന് പ്രവർത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കോട്ടയം സിഎംഎസ് കോളജിൽ യൂണിയൻ ഇലക്ഷനിൽ വിജയിച്ചപ്പോഴും യൂത്ത്ഫ്രണ്ടിലും പാർട്ടിയിലും നാളിതുവരെയുള്ള പൊതു ജീവിതത്തിലും സഭാ സമുദായ സംഘടനാ പ്രവർത്തനങ്ങളിലും വിമർശന ബുദ്ധിയോടെ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട് .

മറുകണ്ടം
സ്വന്തം തറവാട് തള്ളിപ്പറഞ്ഞു കൊണ്ട് മറുകണ്ടം ചാടുന്ന ഈ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് യുഡിഎഫ് മുന്നണിക്കൊപ്പം കേരളാ കോൺഗ്രസ്സിൻ്റെ തലമുതിർന്ന നേതാവും കേരളത്തിലെ കർഷകരുടെയും പ്രതീക്ഷയായ പി.ജെ.ജോസഫ് വിഭാഗവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് അസന്നിഗ്ദമായി അറിയിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

യുഡിഎഫില്‍
യുഡിഎഫില്‍ തുടർന്നും പ്രവർത്തിക്കുവാൻ നിലപാട് സ്വീകരിച്ച ഷൈജി ഓട്ടപ്പള്ളിയെ കേരളാ കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് പാർട്ടി വർക്കിങ്ങ് ചെയർമാൻ പിജെ ജോസഫ് നോമിനേറ്റ് ചെയ്തു.ഏറ്റുമാനൂർ നിയോജക മണ്ലം കമ്മിറ്റിയുടെ യോഗത്തിൽ ഇതിനെ സംബന്ധിച്ച തീരുമാനം അഡ്വ.മോൻസ് ജോസഫ് എംഎല്‍എ ഔദ്യോഗികമായി അറിയിച്ചു.

ഐക്യകണ്ഠേന
ഇതിനെ തുടർന്ന് ഷൈജി ഓട്ടപ്പള്ളിയെ കേരളാ കോൺഗ്രസ്സ് (ജോസഫ്) നീണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കഴിഞ്ഞ 38 വർഷമായി യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിച്ച മാണി വിഭാഗത്തിൻ്റെ എല്‍ഡിഎഫില്‍ ചേരുവാനുള്ള തീരുമാനത്തിൽ തന്റെ വ്യക്തമായ പ്രതിഷേധം ശ്രീ ഷൈജി സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു.
ഇടവേള ബാബു രാഷ്ട്രീയത്തിലേക്കോ? രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ചുട് പിടിച്ച ചര്‍ച്ചകള്‍