ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് ദിവസത്തിനിടെ ഇടുക്കിയില്‍ എത്തിയത് 20 പ്രവാസികള്‍, ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകളില്ല

Google Oneindia Malayalam News

തൊടുപുഴ: നാല് വിദേശ രാജ്യങ്ങളില്‍ നിന്നായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടുക്കിയിലേക്കെത്തിയത് 20 പേര്‍. ചൊവ്വാഴ്ച വൈകിട്ട് 12 പേരാണ് നാട്ടിലെത്തിയത്. ടെല്‍അവീവില്‍ നിന്നുള്ള 10 പേരും ദുബായില്‍ നിന്ന് രണ്ടുപേരുമെത്തി. അടിമാലി സ്വദേശികളായ ഇവരെ അടിമാലിയിലെ വിവിധ ക്വാറന്റൈന്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയും പകലുമായി എട്ട് പേരെത്തി. കുവൈറ്റില്‍ നിന്ന് ആറും ഉക്രെയ്നില്‍ നിന്ന് രണ്ടും ആളുകളാണെത്തിയത്. ഇതില്‍ പുരുഷന്‍മാരെ തൊടുപുഴയിലെ ഈഫല്‍ ടൂറിസ്റ്റ് ഹോമിലും വനിതകളെ ഐശ്വര്യ റെസിഡന്‍സിയിലും സജ്ജമാക്കിയ ക്വാറന്റൈന്‍ സെന്ററുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതലാളുകള്‍ എത്തിയേക്കും.

covid

അതേസമയം, ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് ഇടുക്കി ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ,സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് കേരളത്തിലെത്തിയത് 176 പേര്‍. 94 പുരുഷന്‍മാരും 57 സ്ത്രീകളും 25 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട് - 132, കര്‍ണ്ണാടക - 11, മഹാരാഷ്ട്ര - 8, രാജസ്ഥാന്‍ - 4, ആന്ധ്രപ്രദേശ് - 7, തെലുങ്കാന - 2, ഡല്‍ഹി - 5, പോണ്ടിച്ചേരി- 3 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 46 പേര്‍ ഇടുക്കി ജില്ലയിലേക്കെത്തിയവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 15 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 161 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

ഇന്ന് കേരളത്തില്‍ 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Idukki
English summary
In two days, 20 expatriates reached Idukki district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X