ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികളുടെ വന്‍ തിരക്ക് ! സന്ദര്‍ശനത്തിനുള്ള അനുമതി രണ്ടു ദിവസം കൂടി

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഇടുക്കി ആര്‍ച്ച് ഡാമില്‍ വിനോദസഞ്ചാരികളുടെ വന്‍തിരക്ക്.അണക്കെട്ടിലേക്ക് കഴിഞ്ഞ ഒരാഴചയിലേറെയായി കൂടുതല്‍ സഞ്ചാരികള്‍ എത്തി തുടങ്ങി. ക്രിസ്തുമസ് പുതുവത്സര അവധി കണക്കിലെടുത്ത് ഡി റ്റി പി സി യുടെ നിര്‍ദ്ദേശ പ്രകാരമാണ് ജനുവരി 20വരെ തുടര്‍ച്ചയായി അണക്കെട്ടില്‍ സന്ദര്‍ശന അനുമതിയുണ്ടായിരുന്നത്. അണക്കെട്ട് സഞ്ചാരികള്‍ക്കായി തുറന്നതു മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ചെറുതോണി അണക്കെട്ടും കുറവന്‍ കുറത്തി മലകളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ആര്‍ച്ച് ഡാമും കുളമാവ് അണക്കെട്ടും ചേര്‍ന്നു കിടക്കുന്ന വലിയ ജലാശയത്തിന്റെ സുന്ദരകാഴ്ചകള്‍ ആരെയും കൊതിപ്പിക്കുന്നതാണ്.

dam1idukki-15

അണക്കെട്ടന്റെ വൃഷ്ടി പ്രദേശവും വൈശാലി ഗുഹയും ഹില്‍വ്യൂ പാര്‍ക്കും ആസ്വദിക്കാനാണ് നിരവധി ആളുകള്‍ ഇടുക്കിയില്‍ എത്തുന്നത്. മഴക്കെടുതിയില്‍ ഏവരും ഉറ്റുനോക്കിയ ചെറുതോണിയിലും വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം അനുഭവപ്പെട്ടത്. അതേ സമയം അണക്കെട്ടിലൂടെയുള്ള ബോട്ടിംഗ് പുനരാരംഭിക്കാന്‍ സാധിക്കാത്തതിനാല്‍ സഞ്ചാരികള്‍ക്ക് വലിയ നിരാശയാണുള്ളത്. ജനുവരി 20തിന് സന്ദര്‍ശന അനുമതി അവസാനിക്കുമെങ്കിലും ശനി , ഞായര്‍ ദിവസങ്ങളില്‍ അണക്കെട്ട് സഞ്ചാരികള്‍ക്കായി തുറക്കും.

Idukki
English summary
increase in number visiters to idukki dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X