ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാന്തല്ലൂരില്‍ താരമായി മരത്തക്കാളി: പുറംനാടുകളില്‍ ആവശ്യക്കാര്‍ ഏറുന്നു...!!!

  • By Desk
Google Oneindia Malayalam News

വട്ടവട: ആപ്പിള്‍ കൃഷിക്ക് പേരു കേട്ട കാന്തല്ലൂരില്‍ പുത്തന്‍ രുചിയനുഭവം തീര്‍ത്ത് മരത്തക്കാളി താരമാകുന്നു. മഴ പെയ്തതോടെ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ മരത്തക്കാളി വിളവെടുപ്പിന് പാകമാകുകയാണ്. ഏതന്‍സും പെറുവും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കണ്ടെത്തിയ മരത്തക്കാളി കേരളത്തിലെ ആപ്പിളുകളുടെ വിളനിലമായ കാന്തല്ലൂരിലും ധാരാളമുണ്ട്.

കോണ്‍ഗ്രസ്-ജെഡിഎസ് കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്? ബെംഗളൂരു കോര്‍പ്പറേഷനും ബിജെപിയിലേക്ക്?കോണ്‍ഗ്രസ്-ജെഡിഎസ് കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്? ബെംഗളൂരു കോര്‍പ്പറേഷനും ബിജെപിയിലേക്ക്?

ആപ്പിളിനോളം പ്രൗഡിയില്ലെങ്കിലും ചെന്നൈ അടക്കമുള്ള പട്ടണങ്ങളില്‍ മരത്തക്കാളിക്ക് ആവശ്യക്കാരേറി വരുന്നത് കാന്തല്ലൂരിലെ സാധാരണ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഉള്‍ഭാഗത്ത് തക്കാളിക്ക് സമമായ രൂപസാദ്യശ്യമാണെങ്കില്‍ പുറമെ വഴുതനയോട് ചേര്‍ന്ന രൂപമാണ് മരത്തക്കാളിക്ക് ഉള്ളത്. മൂപ്പെത്തുന്നതിന് മുമ്പ് പച്ചക്ക് കറിവയ്ക്കുന്ന മരത്തക്കാളി പഴുത്ത് പാകമാകുന്നതോടെ ആസ്വാദ്യകരമായ മറ്റൊരു രുചിഭേതം നല്‍കുന്നു.

tomato

വൈറ്റമിന്‍ എയും അയണും ധാരാളമായി അടങ്ങിയിട്ടുള്ള ഈ പഴം രക്തസമ്മര്‍ദ്ദമുള്‍പ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. കാര്യമായ വില ലഭിക്കാത്തതിനാല്‍ മരത്തക്കളി കൃഷിക്ക് കാന്തല്ലൂരിലെ കര്‍ഷകര്‍ ഇതു വരെ വേണ്ടരീതിയിലുള്ള പരിഗണന കൊടുത്തിരുന്നില്ല. വിനോദ സഞ്ചാരികളെ പരിചയപ്പെടുത്തുക എന്നതിനപ്പുറം കര്‍ഷകര്‍ കാര്യമായ വ്യാവസായിക പ്രധാന്യം നല്‍കിയിരുന്നില്ലെന്നതാണ് വസ്തുത. വിപണനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ കാന്തല്ലൂര്‍ ആപ്പിള്‍ പോലെ മരത്തക്കളിക്കും വലിയ പ്രാധാന്യം ലഭിക്കും. പ്രതികൂല സാഹചര്യത്തിലും ഒരു വര്‍ഷം ഒരു ടണ്ണിനടുത്ത് മരത്തക്കാളി കാന്തല്ലൂരില്‍ ഉൽപാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്.

Idukki
English summary
Increasing demand for Kanthapuram tamarillo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X