ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ എസ്ഡിപിഐക്കാരന് ചോർത്തി; പോലീസുകാരന് സസ്പെൻഷൻ

Google Oneindia Malayalam News

ഇടുക്കി; എസ്ഡിപിഐക്കാർക്ക് ആർ എസ് എസ് പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ പോലീസുകാരനെ സസ്പെന്റ് ചെയ്തു. കരിമന്തൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പികെ അനസിനെയാണ് സസ്പെന്റ് ചെയ്തത്. ആഭ്യന്തര അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 kerala-police-12-1515716470-1530968

കരുതൽ നടപടികളുടെ ഭാഗമായി പോലീസ് ശേഖരിച്ച ആർഎസ്എസുകാരുടെ വിവരങ്ങൾ പോലീസ് ഡാറ്റാ ബേസിൽ നിന്നും എസ്ഡിപിഐക്കാർക്ക് ചാറ്റിലൂടെ കൈമാറായിതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. വളരെ യാദൃശ്ചികമായിട്ടായിരുന്നു അനസിലേക്ക് അന്വേഷണം എത്തിയത്. ഡിസംബർ രണ്ടിന് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ബസ് കണ്ടക്ടറായ മധുസൂദനനെ മർദിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകരായ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെയ്‌സ്ബുക്കിൽ വർഗീയവിദ്വേഷം വളർത്തുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് ഇവർ ബസ് കണ്ടക്ടറെ ആക്രമിച്ചത്. ഇവരുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് അനസ് കൈമാറിയ സന്ദേശങ്ങൾ കണ്ടെത്തിയത്.

തുടർന്ന് അനസിനെ ഇടുക്കി ഹെഡ്ക്വാർട്ടേഴ്സിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. ഇപ്പോൾ തൊടുപുഴ ഡി വൈ എസ് പി നടത്തിയ അന്വേഷണത്തിൽ അനസ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സസ്പെന്റ് ചെയ്തത്.

Recommended Video

cmsvideo
Sandeep's incident was planned, CPM alleges RSS behind attack | Oneindia Malayalam

Idukki
English summary
Information about rss workers leaked to SDPI leader; Police officer suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X