ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപെരിയാര്‍ അണക്കെട്ട്: ഉപസമിതി പരിശോധന നടത്തി, മേല്‍നോട്ട സമിതിയുടെ സന്ദര്‍ശനം 21ന്

  • By Desk
Google Oneindia Malayalam News

കുമളി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് പെരിയാര്‍ നിവാസികളെ ആശങ്കയിലാഴ്ത്തുന്ന സാഹചര്യത്തിലാണ് മുല്ലപെരിയാര്‍ ഉപസമതി സ്ഥിതിഗതികള്‍ വിലിയിരുത്താന്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയത്.. നിലവില്‍ ഇടുക്കി ജില്ലയില്‍ മഴതുടരുന്ന പശ്ചാത്തലത്തില്‍ അണക്കെട്ടിലെ ജനനിരപ്പ് 127.2 അടിയിലേക്ക് ഉയര്‍ന്നു.

കാലവര്‍ഷം തുടങ്ങി പതിനഞ്ചു ദിവസംമാത്രം പിന്നിടുമ്പോഴാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്രവേഗം ജലനിരപ്പ് ഉയര്‍ന്നതെന്നതെന്നതും ശ്രദ്ധേയമാണ്. തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ മഴശക്തമായതിനാല്‍ വരും ദിവസങ്ങളില്‍തന്നെ ജലനിരപ്പ് 130 അടിക്കു മുകളിലേക്ക് എത്താനാണ് സാധ്യത. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലും സുപ്രീംകോടതി രൂപികരിച്ചിട്ടുള്ള മേല്‍നോട്ട സമിതിയുടെ പരിശോധന വൈകുന്നതില്‍ പ്രദേശവാസികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

mullapperiyardam

അതേ സമയം ഈ മാസം 21 ന് മേല്‍നോട്ട സമിതി അണക്കെട്ടില്‍ പരിശോധന നടത്തുമെന്നും അറിയിട്ടുണ്ട്. അണക്കെട്ടിന്റെ ഭാഗമായുള്ള ഉപകരണങ്ങള്‍, സ്പില്‍വെ ഷട്ടറുകളുടെ പ്രവര്‍ത്തനം ജലനിരപ്പ് തുടങ്ങിയവയെല്ലാം ഉപസമിതി പരിശോധിച്ചു. സ്പില്‍വെയിലെ ആറു ഷട്ടറുകളും സംഘം ഉയര്‍ത്തി പരിശോധിച്ചു. നിലവില്‍ സാഹചര്യമനുസരിച്ച് അണക്കെട്ടിന്റെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് മേല്‍നോട്ട സമിതി എത്തുന്നതിനു മുമ്പായി സംഘം തയ്യാറാക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിലെ സ്പില്‍വേ ഷട്ടറുകളുടെ തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കണമെന്ന കേരളത്തിന്റെ ആവശ്യവും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. മോല്‍നോട്ട സമിതിയുടെ പരിശോധനകൂടി പൂര്‍ത്തിയാകുന്നതോടെ ഷട്ടറുകളുടെ അരറ്റക്കുറ്റ പണികള്‍ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ വ്യക്തതവരും .

Idukki
English summary
inspection in Mullapperiyar dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X