ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലവേല വിരുദ്ധ ദിനം : 18 വയസ്സില്‍ താഴെയുള്ളവര്‍ നിര്‍ബന്ധിത ജോലി ചെയ്യുന്നുണ്ടോയെന്ന് പരിശോധന

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കി ജില്ലയെ ബാലവേല വിരുദ്ധ ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി. ജില്ലയിലെ എല്ലാ താലൂക്കുകളിലെ അസ്സിസ്റ്റന്റ് ലേബര്‍ ഓഫിസറന്മാരുടെ നേതൃത്വത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് - ശരണബാല്യം പദ്ധതി , ചൈല്‍ഡ്‌ലൈന്‍ , പോലീസ് എന്നിവരുടെ സഹകരണത്തോടെ ജില്ലയുടെ വിവിധ മേഖലകളില്‍ ജോയിന്റ് ഡ്രൈവുകള്‍ നടത്തി.

വാശി തുടർന്ന് മമത ബാനർജി, സമരക്കാരോട് അയവില്ല.. പരിക്കേറ്റ ഡോക്ടറെ സന്ദർശിക്കാനുളള തീരുമാനം മാറ്റി!വാശി തുടർന്ന് മമത ബാനർജി, സമരക്കാരോട് അയവില്ല.. പരിക്കേറ്റ ഡോക്ടറെ സന്ദർശിക്കാനുളള തീരുമാനം മാറ്റി!

തൊടുപുഴ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവിധ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ മുതലായവയില്‍ ഉദ്യോഗസ്ഥര്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ നിര്‍ബന്ധിത ജോലി ചെയ്യിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി. വിവിധ വകുപ്പുകളില്‍ നിന്നുള്ളവരും വ്യാപാരി വ്യവസായി, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളും ലയണ്‍സ്, റോട്ടറി ഭാരവാഹികളും പങ്കുച്ചേര്‍ന്നു.

idukki

ബാലവേല തടഞ്ഞുകൊണ്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിരവധി പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിച്ചുവരുന്നത്. തൊഴില്‍വകുപ്പ് വനിതാ ശിശുവികസനവകുപ്പ് - ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ശരണബാല്യം പദ്ധതി ,ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ചൈല്‍ഡ്‌ലൈന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയില്‍ ബാലവേല വിരുദ്ധ ദിനചരണം സംഘടിപ്പിച്ചത്.

Idukki
English summary
Labour officers conducted inspections in various places as a part of anti child labour day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X