കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടിയ സംഭവം: അന്വേഷണം എയര്‍വെയ്സ് ജീവനക്കാരിലേക്ക്
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് സമീപ കാലത്ത് നടന്ന ഏറ്റവും വലിയ അനധികൃത സ്വര്‍ണ വേട്ടയായ കഴിഞ്ഞ ദിവസം പിടികൂടിയ എട്ട് കിലോ സ്വര്‍ണ്ണ മിശ്രിതം പിടികൂടിയ സംഭവമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം ജെറ്റ് എയര്‍വെയ്സ് വിമാനക്കമ്പനി ജീവനക്കാരിലേക്കും നീളുന്നു. ഇതിനിടയില്‍ വിമാനത്തില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന ജീവനക്കാരുടെ തലയില്‍ സംഭവം കെട്ടിവെയ്ക്കുന്നതിനും നീക്കം നടക്കുന്നുണ്ട് അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കോടിയോളം വിലവരുന്ന എട്ടു കിലോ സ്വര്‍ണമിശ്രിതമാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയത്.
തിങ്കളാഴ്ച്ച രാത്രിയില്‍ ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ ജെറ്റ് എയര്‍വേസ് വിമാനത്തിലെ വേസ്റ്റ് ബോക്സിലാണ് രണ്ട് പാക്കറ്റുകളിലായി സ്വര്‍ണം കലര്‍ന്ന മിശ്രിതം കണ്ടെത്തിയത്. വേസ്റ്റ് ബോക്സില്‍ നിക്ഷേപിച്ച ശേഷം വിമാനം ക്ലീനിംഗ് നടത്തുന്നതിനിടെ സ്വര്‍ണം പുറത്തെത്തിക്കാന്‍ വിമാനക്കമ്പനി ജീവനക്കാര്‍ ആരെങ്കിലും സ്വര്ണമാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

വിമാനക്കമ്പനി ജീവനക്കാര്‍, ഗ്രൗണ്ട് ഹാന്റലിംഗ് തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ സഹായമില്ലാതെ സ്വര്‍ണം പുറത്തെത്തിക്കുക എളുപ്പമല്ലെന്ന് കസ്റ്റംസ് കരുതുന്നു. ഷാര്‍ജയില്‍ ചെക്കിംഗ് പൂര്‍ത്തിയാക്കി കൊണ്ടുവന്ന സ്വര്‍ണം വിമാനത്തില്‍ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. പുറത്തെത്തിക്കുന്നതിന് ആരുടെയെങ്കിലും സഹായം ഉറപ്പാക്കിയ ശേഷം വേസ്റ്റ് ബോക്സില്‍ സൂക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.
പിടികൂടിയ സ്വര്‍ണം കുഴമ്പ് രൂപത്തിലുള്ള മിശ്രിതത്തിലായിരുന്നു. മിശ്രിതത്തില്‍ നിന്നും വേര്‍പ്പെടുത്തിയപ്പോള്‍ 5.7 കിലോ സ്വര്‍ണമാണ് കിട്ടിയത്. വിമാനത്തിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുറത്തേക്ക് കൊണ്ടുപോകുന്ന വാഹനത്തില്‍ അവശിഷ്ടങ്ങള്‍ക്കൊപ്പം സ്വര്‍ണ മിശ്രിതവും പുറത്തെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും സംശയിക്കുന്നു. ഇത്തരത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ക്കൊപ്പം പുറത്തേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. കോഴിക്കറിയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.കറിയിലെ എല്ലിന്റെ ഉള്ളിലാണ് സ്വര്‍ണം കയറ്റിയിരുന്നത്. നേരിട്ട് സ്വര്‍ണം കടത്തുന്നത് വളരെ പെട്ടെന്ന് പിടികൂടുന്നതിനെ തുടര്‍ന്നാണ് സ്വര്‍ണ മാഫിയ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുന്നത്.
-
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125%












Click it and Unblock the Notifications