ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി‌ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടിയ സംഭവം: അന്വേഷണം എയര്‍വെയ്‌സ് ജീവനക്കാരിലേക്ക്

  • By Desk
Google Oneindia Malayalam News

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് സമീപ കാലത്ത് നടന്ന ഏറ്റവും വലിയ അനധികൃത സ്വര്‍ണ വേട്ടയായ കഴിഞ്ഞ ദിവസം പിടികൂടിയ എട്ട് കിലോ സ്വര്‍ണ്ണ മിശ്രിതം പിടികൂടിയ സംഭവമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം ജെറ്റ് എയര്‍വെയ്‌സ് വിമാനക്കമ്പനി ജീവനക്കാരിലേക്കും നീളുന്നു. ഇതിനിടയില്‍ വിമാനത്തില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന ജീവനക്കാരുടെ തലയില്‍ സംഭവം കെട്ടിവെയ്ക്കുന്നതിനും നീക്കം നടക്കുന്നുണ്ട് അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കോടിയോളം വിലവരുന്ന എട്ടു കിലോ സ്വര്‍ണമിശ്രിതമാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയത്.

<strong>അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രാജിവെച്ചു? ലോകത്തുടനീളം ആഘോഷം!! 'വാഷിങ്ടണ്‍ പോസ്റ്റ്' വാര്‍ത്ത</strong>അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രാജിവെച്ചു? ലോകത്തുടനീളം ആഘോഷം!! 'വാഷിങ്ടണ്‍ പോസ്റ്റ്' വാര്‍ത്ത

തിങ്കളാഴ്ച്ച രാത്രിയില്‍ ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ ജെറ്റ് എയര്‍വേസ് വിമാനത്തിലെ വേസ്റ്റ് ബോക്സിലാണ് രണ്ട് പാക്കറ്റുകളിലായി സ്വര്‍ണം കലര്‍ന്ന മിശ്രിതം കണ്ടെത്തിയത്. വേസ്റ്റ് ബോക്സില്‍ നിക്ഷേപിച്ച ശേഷം വിമാനം ക്ലീനിംഗ് നടത്തുന്നതിനിടെ സ്വര്‍ണം പുറത്തെത്തിക്കാന്‍ വിമാനക്കമ്പനി ജീവനക്കാര്‍ ആരെങ്കിലും സ്വര്‍ണമാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

goldsmuggling-1

വിമാനക്കമ്പനി ജീവനക്കാര്‍, ഗ്രൗണ്ട് ഹാന്റലിംഗ് തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ സഹായമില്ലാതെ സ്വര്‍ണം പുറത്തെത്തിക്കുക എളുപ്പമല്ലെന്ന് കസ്റ്റംസ് കരുതുന്നു. ഷാര്‍ജയില്‍ ചെക്കിംഗ് പൂര്‍ത്തിയാക്കി കൊണ്ടുവന്ന സ്വര്‍ണം വിമാനത്തില്‍ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. പുറത്തെത്തിക്കുന്നതിന് ആരുടെയെങ്കിലും സഹായം ഉറപ്പാക്കിയ ശേഷം വേസ്റ്റ് ബോക്സില്‍ സൂക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.

പിടികൂടിയ സ്വര്‍ണം കുഴമ്പ് രൂപത്തിലുള്ള മിശ്രിതത്തിലായിരുന്നു. മിശ്രിതത്തില്‍ നിന്നും വേര്‍പ്പെടുത്തിയപ്പോള്‍ 5.7 കിലോ സ്വര്‍ണമാണ് കിട്ടിയത്. വിമാനത്തിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുറത്തേക്ക് കൊണ്ടുപോകുന്ന വാഹനത്തില്‍ അവശിഷ്ടങ്ങള്‍ക്കൊപ്പം സ്വര്‍ണ മിശ്രിതവും പുറത്തെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും സംശയിക്കുന്നു. ഇത്തരത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ക്കൊപ്പം പുറത്തേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. കോഴിക്കറിയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.കറിയിലെ എല്ലിന്റെ ഉള്ളിലാണ് സ്വര്‍ണം കയറ്റിയിരുന്നത്. നേരിട്ട് സ്വര്‍ണം കടത്തുന്നത് വളരെ പെട്ടെന്ന് പിടികൂടുന്നതിനെ തുടര്‍ന്നാണ് സ്വര്‍ണ മാഫിയ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുന്നത്.

Idukki
English summary
investigation into jet airways staff on gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X