പണംതട്ടിപ്പ് ഇറാന്‍ പൗരന്‍ അറസ്റ്റില്‍: പിടികൂടിയത് രണ്ടു വര്‍ഷത്തിനുശേഷം!! രണ്ടര ലക്ഷം തട്ടി!!
കോതമംഗലം: കോതമംഗലത്തെ കച്ചവട സ്ഥാനപനത്തില്‍ നിന്നും രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത് ഇറാന്‍ സ്വദേശിയെ പോലീസ് പിടികൂടി. ഇറാന്‍ സ്വദേശിയായ സിറാജുദ്ദീന്‍ ഹെദരി എന്നയാളെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കോതമംഗലം നഗരസഭ ബസ് സ്റ്റാന്റിന് എതിര്‍വശത്തു പ്രവര്‍ത്തിക്കുന്ന ലാവണ്യ ഷോപ്പിംഗ് സെന്ററില്‍ നിന്നും വിദേശ കറന്‍സി മാറാനെന്ന പേരില്‍ എത്തിയ ഇയാള്‍ ആസൂത്രിതമായി രണ്ടര ലക്ഷം രൂപയുടെ മൂല്യമുള്ള സൗദി റിയാലുമായി കടന്നു കളയുകയായിരുന്നു. ഇയാള്‍ കേരളത്തില്‍ പലയിടങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു, ഇയാള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

എറണാകുളം റൂറല്‍ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദ്ദേശപ്രകാരം മുവാറ്റുപുഴ ഡിവൈഎസ്പി ഷാജിമോന്‍, കോതമംഗലം സിഐ ടിസി സുനില്‍കുമാര്‍, എസ്ഐമാരായ രഞ്ചന്‍ കുമാര്‍, നാസര്‍, എ എസ് ഐ ഷാജികുര്യാക്കോസ്, സിപിഒ മാരായ ജോബി ജോണ്‍, ജീമോന്‍ കെ പിള്ള, നിജു ഭാസ്‌ക്കര്‍, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പടികൂടിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണന്നും അത് പൂര്‍ത്തിയായാലേ കേരളത്തില്‍ മറ്റിടങ്ങളില്‍ നടത്തിയ തട്ടിപ്പുകളുടെ പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമാകുകയൊള്ളൂ എന്നും കോതമംഗലം സി ഐ റ്റി.ഡി.സുനില്‍കുമാര്‍പറഞ്ഞു.












Click it and Unblock the Notifications