മറയൂര്‍ ശര്‍ക്കര കരയുന്നു..... വിലക്കുറവ് തിരിച്ചടി...
മറയൂര്‍: പ്രളയം ബാക്കിവെച്ച കരിമ്പിന് പാടങ്ങള്‍ പുതിയ പ്രതീക്ഷകള്‍ തേടുമ്പോഴും മറയൂരിലെ ശര്‍ക്കര വിപണി തീര നഷ്ടത്തിലേക്ക്. ഓണക്കാലം വെള്ളത്തിലായതിനു പിന്നാലെ ആഘോഷങ്ങള്‍ മാറ്റി നിര്‍ത്തി കേരളം അതിജീവനത്തിലേക്ക് കുതിച്ചപ്പോള്‍ മറയൂര്‍ ശര്‍ക്കരയുടെ ഡിമാന്റ് മുന്‍കാലങ്ങളെ അപേക്ഷിച്ച് പിന്നോട്ടാഞ്ഞു. ഓണക്കാലങ്ങളില്‍ വന്‍തോതില്‍ കയറ്റുമതിയുണ്ടായിരുന്ന മറയൂര്‍ ശര്‍ക്കരക്ക് ഇക്കുറി കനത്ത തിരിച്ചടിയാണ് ഉണ്ടായത്. പ്രളയത്തില്‍ നിന്ന് കരക്കയറി ഉത്പാദനം പുനരാരംഭിച്ചെങ്കിലും വിലക്കുറവുതന്നെയാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
കിലോയ്ക്ക് 60 രൂപവരെ ലഭിച്ചിരുന്ന മറയൂര്‍ ശര്‍ക്കരക്ക് ഇപ്പോള്‍ 40 രൂപയില്‍ താഴെയാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഉ്ത്പാദനത്തിനനുസൃതമായി ഒരു വിപണി ലഭിക്കുന്നില്ല, കൂടുതലായും തമിഴ്നാട്ടിലേക്കാണ് ശര്‍ക്കര കയറ്റി അക്കുന്നത്, ശര്‍ക്കര കൂടുതലായി കെട്ടി കിടക്കുന്നു, എന്നിങ്ങനെ നിരവധി പ്രതിസന്ധികളിലൂടെയാണ് കര്‍ഷകര്‍ കടന്നുപോകുന്നത്.

ഗതാഗത സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിലുണ്ടായ കാലതാമസവും വലിയ തിരിച്ചടിയാണുണ്ടാക്കിയത്. അതേസമയം തമിഴ്നാട്ടില്‍ വ്യാജമായി ഉത്പാദിപ്പിക്കുന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ കേരളവിപണിയിലേക്ക് എത്തുന്നുണ്ട്. നാടന്‍ ശര്‍ക്കരയുടെ സവിശേഷതകള്‍ എക്കാലത്തും സൂക്ഷിക്കുന്ന മറയൂര്‍ ശര്‍ക്കരക്ക് ഇത് ഇരട്ടപ്രഹരമായി മാറുന്നു.ശബരിമലയിലേക്കടക്കം ദേവസം ബോര്‍ഡിന്റെ സഹകരണത്തോടെ ശരക്കര എത്തിക്കാന്‍ നടപടി സ്വീകരിച്ചാല്‍ മെച്ചപ്പെട്ട വരുമാനമാര്‍ഗം കണ്ടെത്താന്‍ സാധിക്കുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications