ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മറയൂര്‍ ശര്‍ക്കര കരയുന്നു..... വിലക്കുറവ് തിരിച്ചടി...

  • By Desk
Google Oneindia Malayalam News

മറയൂര്‍: പ്രളയം ബാക്കിവെച്ച കരിമ്പിന്‍ പാടങ്ങള്‍ പുതിയ പ്രതീക്ഷകള്‍ തേടുമ്പോഴും മറയൂരിലെ ശര്‍ക്കര വിപണി തീര നഷ്ടത്തിലേക്ക്. ഓണക്കാലം വെള്ളത്തിലായതിനു പിന്നാലെ ആഘോഷങ്ങള്‍ മാറ്റി നിര്‍ത്തി കേരളം അതിജീവനത്തിലേക്ക് കുതിച്ചപ്പോള്‍ മറയൂര്‍ ശര്‍ക്കരയുടെ ഡിമാന്റ് മുന്‍കാലങ്ങളെ അപേക്ഷിച്ച് പിന്നോട്ടാഞ്ഞു. ഓണക്കാലങ്ങളില്‍ വന്‍തോതില്‍ കയറ്റുമതിയുണ്ടായിരുന്ന മറയൂര്‍ ശര്‍ക്കരക്ക് ഇക്കുറി കനത്ത തിരിച്ചടിയാണ് ഉണ്ടായത്. പ്രളയത്തില്‍ നിന്ന് കരക്കയറി ഉത്പാദനം പുനരാരംഭിച്ചെങ്കിലും വിലക്കുറവുതന്നെയാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

കിലോയ്ക്ക് 60 രൂപവരെ ലഭിച്ചിരുന്ന മറയൂര്‍ ശര്‍ക്കരക്ക് ഇപ്പോള്‍ 40 രൂപയില്‍ താഴെയാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഉ്ത്പാദനത്തിനനുസൃതമായി ഒരു വിപണി ലഭിക്കുന്നില്ല, കൂടുതലായും തമിഴ്‌നാട്ടിലേക്കാണ് ശര്‍ക്കര കയറ്റി അക്കുന്നത്, ശര്‍ക്കര കൂടുതലായി കെട്ടി കിടക്കുന്നു, എന്നിങ്ങനെ നിരവധി പ്രതിസന്ധികളിലൂടെയാണ് കര്‍ഷകര്‍ കടന്നുപോകുന്നത്.

news

ഗതാഗത സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിലുണ്ടായ കാലതാമസവും വലിയ തിരിച്ചടിയാണുണ്ടാക്കിയത്. അതേസമയം തമിഴ്‌നാട്ടില്‍ വ്യാജമായി ഉത്പാദിപ്പിക്കുന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ കേരളവിപണിയിലേക്ക് എത്തുന്നുണ്ട്. നാടന്‍ ശര്‍ക്കരയുടെ സവിശേഷതകള്‍ എക്കാലത്തും സൂക്ഷിക്കുന്ന മറയൂര്‍ ശര്‍ക്കരക്ക് ഇത് ഇരട്ടപ്രഹരമായി മാറുന്നു.ശബരിമലയിലേക്കടക്കം ദേവസം ബോര്‍ഡിന്റെ സഹകരണത്തോടെ ശരക്കര എത്തിക്കാന്‍ നടപടി സ്വീകരിച്ചാല്‍ മെച്ചപ്പെട്ട വരുമാനമാര്‍ഗം കണ്ടെത്താന്‍ സാധിക്കുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.

ദുരിതാശ്വാസം അനര്‍ഹമായി കൈപ്പറ്റിയവര്‍ക്കെതിരെ കര്‍ശന നടപടി: ജില്ലാ കളക്ടര്‍ ദുരിതാശ്വാസം അനര്‍ഹമായി കൈപ്പറ്റിയവര്‍ക്കെതിരെ കര്‍ശന നടപടി: ജില്ലാ കളക്ടര്‍

Idukki
English summary
jaggery business is facing fall in their market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X