ഇടുക്കിയിൽ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നു; ജലദൗര്‍ലഭ്യം കുറയ്ക്കാന്‍ ജന്‍ശക്തി അഭിയാന്, പ്രത്യേക ക്യാമ്പയിൻ...
ചെറുതോണി: ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നതിനെ പ്രതിരോധിക്കുന്നതിനായി ജന്‍ശക്തി അഭിയാന്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജില്ലാസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ മുന്‍ക്കരുതലുകള്‍ വിലയിരുത്തി. ജില്ലയിലെ പൈപ്പ് വെള്ള വിതരണത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിനും അതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനും കേന്ദ്ര ജലവകുപ്പിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. ജൂലൈ 1 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പദ്ധതി ജില്ലയിലും പ്രവര്ത്തികമായിതന്നെ നടപ്പിലാക്കുകയാണ് നിലവിലെ ലക്ഷ്യം.
പദ്ധതി വിശദീകരണം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ. ഷീല നിര്‍വ്വഹിച്ചു. അഞ്ച് ഘട്ടങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലസംരക്ഷണവും മഴവെള്ള സംഭരണവും പരമ്പരാഗത ജലസ്രോതസ്, കുളം എന്നിവയുടെ നവീകരണം, കുഴല്‍ക്കിണര്‍ പുനരുദ്ധാരണവും പുനരുപയോഗവും, തണ്ണീര്‍ത്തട സംരക്ഷണം, തീവ്രവന ചൂഷണം എന്നീ കാര്യങ്ങളില്‍ ചര്‍ച്ച നടത്തി.

നിലവിലെ ജലസ്രോതസ്സുകളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അതത് വകുപ്പുതല ഉദ്യോഗസ്ഥരോട് ജില്ലാകലക്ടര്‍ എച്ച്. ദിനേശന് നിര്‍ദ്ദേശിച്ചു.ജില്ലയില്‍ ജൂലൈ ഒന്നു മുതല്‍ സെപ്തംബര്‍ 15 വരെ ആദ്യഘട്ട ക്യാമ്പയിന് നടത്തും. സ്കൂള്‍തലം മുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. മണ്‍സൂണ്‍ മഴയെ ആശ്രയിച്ച് രണ്ടാംഘട്ട ക്യാമ്പയിന് ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 30 വരെ നടത്താനുമാണ് തീരുമാനം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications