ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിൽ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നു; ജലദൗര്‍ലഭ്യം കുറയ്ക്കാന്‍ ജന്‍ശക്തി അഭിയാന്‍, പ്രത്യേക ക്യാമ്പയിൻ...

  • By Desk
Google Oneindia Malayalam News

ചെറുതോണി: ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നതിനെ പ്രതിരോധിക്കുന്നതിനായി ജന്‍ശക്തി അഭിയാന്‍. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജില്ലാസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ മുന്‍ക്കരുതലുകള്‍ വിലയിരുത്തി. ജില്ലയിലെ പൈപ്പ് വെള്ള വിതരണത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിനും അതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനും കേന്ദ്ര ജലവകുപ്പിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. ജൂലൈ 1 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പദ്ധതി ജില്ലയിലും പ്രവര്‍ത്തികമായിതന്നെ നടപ്പിലാക്കുകയാണ് നിലവിലെ ലക്ഷ്യം.

<strong>നവജാത ശിശുവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സംഭവം പുല്‍പ്പള്ളി വീട്ടിമൂല പണിയ കോളനിയിൽ, പോലീസ് അന്വേഷണം ആരംഭിച്ചു!</strong>നവജാത ശിശുവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സംഭവം പുല്‍പ്പള്ളി വീട്ടിമൂല പണിയ കോളനിയിൽ, പോലീസ് അന്വേഷണം ആരംഭിച്ചു!

പദ്ധതി വിശദീകരണം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ. ഷീല നിര്‍വ്വഹിച്ചു. അഞ്ച് ഘട്ടങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലസംരക്ഷണവും മഴവെള്ള സംഭരണവും പരമ്പരാഗത ജലസ്രോതസ്, കുളം എന്നിവയുടെ നവീകരണം, കുഴല്‍ക്കിണര്‍ പുനരുദ്ധാരണവും പുനരുപയോഗവും, തണ്ണീര്‍ത്തട സംരക്ഷണം, തീവ്രവന ചൂഷണം എന്നീ കാര്യങ്ങളില്‍ ചര്‍ച്ച നടത്തി.

Water

നിലവിലെ ജലസ്രോതസ്സുകളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അതത് വകുപ്പുതല ഉദ്യോഗസ്ഥരോട് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ നിര്‍ദ്ദേശിച്ചു.ജില്ലയില്‍ ജൂലൈ ഒന്നു മുതല്‍ സെപ്തംബര്‍ 15 വരെ ആദ്യഘട്ട ക്യാമ്പയിന്‍ നടത്തും. സ്‌കൂള്‍തലം മുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. മണ്‍സൂണ്‍ മഴയെ ആശ്രയിച്ച് രണ്ടാംഘട്ട ക്യാമ്പയിന്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 30 വരെ നടത്താനുമാണ് തീരുമാനം.

Idukki
English summary
Jansakthi Abiyan project in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X