ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിജെ ജോസഫിനെ വീഴ്ത്താനുറച്ച് ജോസ് കെ മാണി;ഇറക്കുക ഈ നേതാവിനെ? ഇടുക്കിയിൽ ഇറങ്ങുക പുതുമുഖം

Google Oneindia Malayalam News

ഇടുക്കി; തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയും പിജെ ജോസഫും നേർക്ക് നേർ കൊമ്പ് കോർത്തപ്പോൾ ആർക്കായിരുന്നു നേട്ടം? തങ്ങൾക്കാണെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നത്.എന്നാൽ സ്വന്തം തട്ടകമായി ഇടുക്കിയിൽ പലയടങ്ങളിലും പിജെ ജോസഫിന് കനത്ത നഷ്ടം നേരിടേണ്ടി വന്നുവെന്നത് മറ്റൊരു കാര്യം.

എന്തായാലും നിയമസഭ തിരഞ്ഞെടുപ്പിലും ഇരുപക്ഷങ്ങളും തമ്മിലുള്ള പോര് കടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല.തിരഞ്ഞെടുപ്പിൽ ജോസഫിനെ വീഴ്ത്താനുള്ള പടയൊരുക്കം ജോസ് കെ മാണി വിഭാഗം ആരംഭിച്ച് കഴിഞ്ഞു. വിശദാംശങ്ങളിലേക്ക്

ആശ്വസിക്കാൻ വകയില്ല

ആശ്വസിക്കാൻ വകയില്ല

തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായി നിയമസഭ തിരഞ്ഞെടുപ്പിലും തങ്ങളുടെ തട്ടകങ്ങളിൽ ജോസിനും ജോസഫ് വിഭാഗത്തിനും അഭിമാനപ്പോരാട്ടമാണ്. ഇക്കുറി ഇടുക്കിയിലെ കണക്കുകളിൽ രണ്ട് കൂട്ടർക്കും ആശ്വസിക്കാൻ തക്ക വകയൊന്നും ഇല്ല.അതേസമയം തന്റെ മണ്ഡലമായ തൊടുപുഴയിലെ വോട്ടുകണക്കുകളിൽ പ്രതീക്ഷയിലാണ് ജോസഫ്.

യുഡിഎഫിന് മുന്നേറ്റം

യുഡിഎഫിന് മുന്നേറ്റം

ഇടുക്കിയിലും സംസ്ഥാനത്ത് ഒട്ടുക്കും ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും തൊടുപുഴയിൽ യുഡിഎഫ് തന്നെയായിരുന്നു മുന്നേറ്റം നടത്തിയത്.എട്ട് പഞ്ചായത്തുകൾ യുഡിഎഫ്് പിടിച്ചപ്പോൾ എൽഡിഎഫിന് നേടാനായത് വെറും 2 പഞ്ചായത്തുകളാണ്.തൊടുപുഴ നഗരസഭയിലും അത്ര മോശം പ്രകടനമല്ല യുഡിഎഫ് കാഴ്ചവെച്ചത്.

തദ്ദേശ കണക്കുകൾ

തദ്ദേശ കണക്കുകൾ

ജോസഫ് വിഭാഗത്തിന് ലഭിച്ച സീറ്റുകൾ പരിശോധിക്കുകയാണെങ്കിൽ പ‍ഞ്ചായത്തുകളിൽ 84 സീറ്റുകളും ബ്ലോക്ക് പഞ്ചായത്തുകളിൽ 13 സീറ്റുകളിലും വിജയിക്കാനായിട്ടുണ്ട്. അതേസമയം ജോസ് പക്ഷത്തിന് ലഭിച്ചത് പഞ്ചായത്തിൽ 47 സീറ്റുകളും ബ്ലോക്ക് പഞ്ചായത്തിൽ ആറ് സീറ്റുകളും മാത്രമാണ്.

 കൂറ്റൻ ഭൂരിപക്ഷം

കൂറ്റൻ ഭൂരിപക്ഷം

ജില്ലാ പഞ്ചായത്തിൽ അഞ്ചിൽ നാലു സീറ്റുകൾ ലഭിച്ചപ്പോൾ ജോസ് വിഭാഗങ്ങൾക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഈ ആത്മവിശ്വാസത്തിലാണ് പിജെ ജോസഫ് തൊടുപുഴയിൽ ഇക്കുറി അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽവൻ ഭൂരിപക്ഷത്തിലാണ് പിജെ ജോസഫ് ഇവിടെ ജയിച്ച് കയറിയത്.

തന്ത്രം മെനഞ്ഞ് ജോസ് വിഭാഗം

തന്ത്രം മെനഞ്ഞ് ജോസ് വിഭാഗം

പിജെ ജോസഫ് 76564 വോട്ടുകൾ നേടിയതപ്പോൾ അഡ്വ. റോയി വാരികാട്ട് (സിപിഎം സ്വതന്ത്രന്‍) 30977വോട്ടുകളാണ് നേടിയത്. ഇതേ വിജയം തന്നെ ആവർത്തിക്കാൻ കഴിയുമെന്നാണ് പിജെ ജോസഫ് അവകാശപ്പെടുന്നത്. എന്നാൽ ജോസഫിനെ വീഴ്ത്താനുള്ള നീക്കങ്ങൾ ജോസ് വിഭാഗവും തുടങ്ങി കഴിഞ്ഞു.

ശക്തമായ പോരാട്ടത്തിന്

ശക്തമായ പോരാട്ടത്തിന്

മണ്ഡലത്തിൽ ശക്തമായ പോരാട്ടം തന്നെ നടത്തണമെന്നാണ് ജോസ് കെ മാണി വിഭാഗത്തിലെ നേതാക്കൾ അഭിപ്രായപ്പെടുന്നത്. ഇത്തവണ കേരള കോൺഗ്രസ് എം ആണ് മണ്ഡലത്തിൽ ജോസഫിനോട് ഏറ്റുമുട്ടുന്നത്.കേരള കോണ്‍ഗ്രസ് മാണി സംസ്ഥാന സെക്രട്ടറി കെഎ ആന്റണിയുടെ പേരാണ് പിജെ ജോസഫിനെതിരെ പാർട്ടിയിൽ ഉയർന്ന് കേൾക്കുന്നത്.

നഗരസഭ ഭരണം

നഗരസഭ ഭരണം

തൊടുപുഴയിൽ ഇക്കുറി നഗരസഭ ഭരണം പിടിച്ചതിന്റെ ആത്മവിശ്വാസം എൽഡിഎഫിനുണ്ട്. അട്ടിമറി വിജയമായിരുന്നു നഗരസഭയിൽ എൽഡിഎഫ് നേടിയത്. 35 അംഗ കൗൺസിലിൽ 12 സീറ്റുകളായിരുന്നു എൽജഡിഎഫിന് ലഭിച്ചത്.യുഡിഎഫിന് 13 സീറ്റുകളാണ് ലഭിച്ചത്. ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ യുഡിഎഫ് വിമതന്റെ പിന്തുണ നേടി ഭരണം പിടിക്കുകയായിരുന്നു.

ഇടുക്കിയിൽ പുതുമുഖം

ഇടുക്കിയിൽ പുതുമുഖം

അതേസമയം ജില്ലയിലെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റായ ഇടുക്കിയില്‍ ഇത്തവണ പുതിയ സ്ഥാനാർത്ഥിയെ ആകും കേരള കോൺഗ്രസ് ഇറക്കുക..സിറ്റിംഗ് എംഎൽഎയായ റോഷി അഗസ്റ്റിൻ ഇത്തവണ പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാനുള്ള സാധ്യത ഉണ്ട്.

പാലായിലോ കാഞ്ഞിരപ്പള്ളിയോ

പാലായിലോ കാഞ്ഞിരപ്പള്ളിയോ

എൻസിപി എൽഡിഎഫ് വിടുകയും മാണി സി കാപ്പൻ പാലായിൽ സ്ഥാനാർത്ഥിയാകുതയും ചെയ്താൽ ജോസ് കെ മാണിക്ക് നിയമസഭ കടക്കുക എളുപ്പമായേക്കില്ലെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് റോഷിയെ പാലായിലേക്ക് പരിഗണിക്കുന്നത്.

ഇടുക്കി പിടിക്കാമെന്ന്

ഇടുക്കി പിടിക്കാമെന്ന്

ഇടുക്കിയിലും പുതുമുഖത്തെ ഇറക്കിയാലും നിലവിലെ സാഹചര്യം അനുകൂലമാണെന്ന് എൽഡിഎഫും ജോസും കണക്കാക്കുന്നു. ഇത്തവണ നാല് പഞ്ചായത്തുകൾ മണ്ഡലത്തിൽ നേടാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്.മൂന്ന് പഞ്ചായത്തുകളാണ് യുഡിഎഫിന് ലഭിച്ചത്.

റാന്നിയില്‍ നോട്ടമിട്ട് ജോസ്, മത്സരിപ്പിക്കാന്‍ ഇറക്കുന്നത് ജില്ലാ നേതാവിനെ, സിപിഎം സമ്മതിക്കണം!!റാന്നിയില്‍ നോട്ടമിട്ട് ജോസ്, മത്സരിപ്പിക്കാന്‍ ഇറക്കുന്നത് ജില്ലാ നേതാവിനെ, സിപിഎം സമ്മതിക്കണം!!

'വാതിൽ തുറന്ന് കിടന്നിരുന്നു.. ഹൻസിക ഓടി പോയി അടച്ചു,';രാത്രി വീട്ടിൽ നടന്നത് വെളിപ്പെടുത്തി ദിയ കൃഷ്ണ'വാതിൽ തുറന്ന് കിടന്നിരുന്നു.. ഹൻസിക ഓടി പോയി അടച്ചു,';രാത്രി വീട്ടിൽ നടന്നത് വെളിപ്പെടുത്തി ദിയ കൃഷ്ണ

രാഹുലും പ്രിയങ്കയും കേരളത്തിലെത്തും: അധികാരം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതികൾ, രണ്ടും കൽപ്പിച്ച് ഹൈക്കമാൻഡ്രാഹുലും പ്രിയങ്കയും കേരളത്തിലെത്തും: അധികാരം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതികൾ, രണ്ടും കൽപ്പിച്ച് ഹൈക്കമാൻഡ്

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

Idukki
English summary
Jose k mani may consider k a antony against PJ Joseph in thodupuzha constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X