Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയത്തിലെ ശത്രുത മറന്നു, പ്രിയ ജോകുട്ടനെ അവസാനമായി കാണാൻ ജോസഫിന്റെ വീട്ടിൽ ജോസെത്തി

തൊടുപുഴ: രാഷ്ട്രീയത്തില്‍ ബദ്ധശത്രുക്കള്‍ ആണെങ്കിലും പിജെ ജോസഫിന്റെ ദുഖത്തില്‍ പങ്കുചേരാനെത്തി ജോസ് കെ മാണി. പിജെ ജോസഫിന്റെ ഇളയ മകനായ ജോ ജോസഫ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ജോയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ജോസ് കെ മാണി പിജെ ജോസഫിന്റെ തൊടുപുഴയിലെ വസതിയില്‍ എത്തി. ഇക്കാര്യം ജോസ് കെ മാണി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ജോസ് കെ മാണിയുടെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ: ''സ്നേഹിതരേ, മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പിജെ ജോസഫിന്റെ പുത്രൻ ജോമോൻ ന്റെ (34) നിര്യാണത്തിൽ അദ്ദേഹത്തിന്റെ വസതിയിലെത്തി എന്റേയും എന്റെ കുടുംബത്തിന്റേയും അനുശോചനം അറിയിച്ചു. പ്രിയ ജോ കുട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു ആദരാഞ്ജലികൾ ''!

jose

ഭിന്നശേഷിക്കാരനായ ജോ ജോസഫ് ഏറെ നാളുകളായി ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഉച്ചയോടെ ജോ വീട്ടില്‍ തളര്‍ന്ന് വീഴുകയായിരുന്നു. ഉടനെ തന്നെ തൊട്ടടുത്തുളള തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. 34 വയസ്സായിരുന്നു.

കേരള കോൺഗ്രസ് എമ്മിൽ ഒരുമിച്ചുണ്ടായിരുന്ന ജോസ് കെ മാണിയും പിജെ ജോസഫും കെഎം മാണിയുടെ മരണത്തോടെയാണ് രണ്ടായി പിരിഞ്ഞത്. മാണിക്ക് ശേഷം ആര് പാർട്ടിയെ നയിക്കും എന്ന തർക്കമാണ് കേരള കോൺഗ്രസ് പിളരുന്നതിലേക്ക് നയിച്ചത്. പാർട്ടിയുടെ പേരിനേയും ചിഹ്നത്തേയും ചൊല്ലിയുളള തർക്കം കോടതി കയറി. അതിനിടെ ജോസ് വിഭാഗം യുഡിഎഫ് വിട്ട് എൽഡിഎഫ് പാളയത്തിലെത്തി. ഇന്നലെയാണ് ഹൈക്കോടതി രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകി ഉത്തരവിട്ടത്. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്വതന്ത്രരായി മത്സരിക്കേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+